പഠനയാത്രയ്ക്കിടെ പത്താംക്ലാസ് വിദ്യാർത്ഥിക്കൊപ്പം റൊമാന്റിക് ഫോട്ടോഷൂട്ട്; സർക്കാർ സ്‌കൂളിലെ പ്രധാനധ്യാപികയ്ക്ക് എതിരെ പരാതി; വിമർശനം

kARNATAKA TEACHERAND STUDENT

യഥാർഥ ചിത്രത്തിന്റെ പ്രതീകാത്മക എഐ ചിത്രീകരണം

ബംഗളൂരു: സ്‌കൂളിൽ നിന്നും നടത്തിയ പഠനയാത്രയ്ക്കിടെ വിദ്യാർത്ഥിക്കൊപ്പം റൊമാന്റിക് ആയി പോസ് ചെയ്ത് ഫോട്ടോകളെടുത്ത് പ്രധാനധ്യാപികയ്ക്ക് എതിരെ പരാതി. കർണാടകയിലെ ഹൈസ്‌കൂൾ പ്രധാനാധ്യാപികയ്ക്കെതിരെയാണ് ഫോട്ടോകൾ വ്യപകമായി പ്രചരിച്ചതോടെ പരാതി ഉയർന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ഒപ്പം എടുത്ത ചിത്രങ്ങൾ ചൂണ്ടിക്കാട്ടി മാതാപിതാക്കളാണ് പരാതി നൽകിയത്.

ചിന്താമണി മുരുഗമല്ല ഗ്രാമത്തിലെ സർക്കാർ ഹൈസ്‌കൂളിൽ പ്രധാനാധ്യാപികയായ ഇവർ വിദ്യാർത്ഥിയെ ചുംബിക്കുന്നതും വിദ്യാർത്ഥി തിരിച്ച് ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും അടക്കമുള്ള ചിത്രങ്ങളാണ് എടുത്തത്. വിദ്യാർത്ഥി അധ്യാപികയെ എടുത്തുയർത്തുന്നതുമെല്ലാം പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പുറത്തെത്തിയതോടെ വ്യാപക വിമർശനമാണ് ഉയർന്നത്. പിന്നാലെയാണ് സ്‌കൂളിലെത്തി വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ ഇക്കാര്യം ചോദ്യംചെയ്തത്. തുടർന്ന് പരാതി നൽകുകയായിരുന്നു.

ALSO READ- ഫിഫ്റ്റി-ഫിഫ്റ്റിയുടെ ഒരു കോടിയുടെ ഭാഗ്യം മീൻവിൽപനക്കാരന്; സമ്മാനമടിച്ചത് കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന്

അധ്യാപികയുടെ പെരുമാറ്റത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർക്കാണ് പരാതി നൽകിയത്. തുടർന്ന് ബിഇഒ സ്‌കൂളിലെത്തി വിവരങ്ങൾ ശേഖരിച്ചു.

Exit mobile version