‘കൊച്ചിയിൽ നിന്നും ബീഫ് കഴിച്ചില്ല; ഒരിക്കലും ബീഫ് പ്രോത്സാഹിപ്പിച്ചിട്ടില്ല’; പുരി ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ വിമർശിച്ച ബിജെപിക്ക് മറുപടിയുമായി കാമിയ

ന്യൂഡൽഹി: പുരി ജഗന്നാഥ ക്ഷേത്രത്തിൽ പ്രവേശിച്ചതിന് എതിരെ ബിജെപി നടത്തിയ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടി നൽകി വ്‌ളോഗർ കാമിയ ജാനിക്ക്. ബീഫ് കഴിക്കുന്നത് പ്രോത്സാഹിപ്പിച്ചയാൾക്ക് ഒഡീഷ സർക്കാർ ക്ഷേത്രത്തിലേക്ക് പ്രവേശനം നൽകിയെന്നും ഇത് ഹിന്ദു മതവിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് ബിജെപി ആരോപിച്ചിരുന്നത്.

എന്നാൽ താൻ ഹിന്ദുമത വിശ്വാസിയാണെന്നും ഇതുവരെ ബീഫ് കഴിച്ചിട്ടില്ലെന്നും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും തന്റെ വീഡിയോയിൽ ബീഫ് കഴിക്കുന്ന സ്ഥലങ്ങൾ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ ആയ കാമിയ ജാനി വ്യക്തമാക്കി.

ബീഫ് ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നയാൾക്ക് സംസ്ഥാന സർക്കാർ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചു എന്നായിരുന്നു ബിജെപി ഉന്നയിച്ച ആരോപണം.

തന്റെ മുൻപത്തെ വീഡിയോകളായിരിക്കാം ഈ തെറ്റിദ്ധാരണയ്ക്ക് കാരണമായത്. രാജ്യത്തെ പ്രമുഖ ആരാധനാലയങ്ങളും അവിടുത്തെ സംസ്‌കാരവും ഭക്ഷണരീതിയുമെല്ലാം താൻ വീഡിയോയിലൂടെ പങ്കുവെയ്ക്കാറുണ്ടെന്ന് കാമിയ പറയുന്നു. ഈ കൂട്ടത്തിൽ ഇവിടങ്ങളിൽ പ്രശസ്തമായ ഭക്ഷണങ്ങളെ കുറിച്ചും പങ്കിടാറുണ്ട്. കൊച്ചിയിൽ എത്തിയപ്പോൾ അവടെയുള്ള പഴ്‌പൊരി-ബീഫ് കോംബോയെ കുറിച്ചും പറഞ്ഞിരുന്നു. എന്നാൽ അന്ന് താൻ അവിടെ നിന്നും കഴിച്ചത് അപ്പവും കടലക്കറിയും ആണെന്നും വീഡിയോ പങ്കിട്ടുകൊണ്ട് കാമിയ പറഞ്ഞു,

”ജഗന്നാഥപ്രഭുവിന്റെ അനുഗ്രഹം തേടുകയും ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുകയും ചെയ്യുക എന്നതുമാത്രമായിരുന്നു ക്ഷേത്രദർശനത്തിലൂടെ ഞാൻ ലക്ഷ്യമിട്ടത്. ഹൈന്ദവ തത്വങ്ങൾ പരിശീലിക്കുന്ന വ്യക്തിയാണ് ഞാൻ. ഒരിക്കലും ഞാൻ ബീഫ് കഴിച്ചിട്ടില്ല. ഒരിക്കലും അതിനെ പ്രോത്സാഹിപ്പിക്കില്ല.” ഇൻസ്റ്റഗ്രാമിലെ വീഡിയോയിൽ കാമിയ പറഞ്ഞു.

ALSO READ- കൊവിഡ്, കേരള – കര്‍ണാടക ചെക്ക് പോസ്റ്റുകളില്‍ ബോധവത്കരണവുമായി കര്‍ണാടക

കാമിയ ജാനി ബിജെഡി നേതാവ് വികെ പാണ്ഡ്യയ്ക്ക് ഒപ്പമാണ് കാമിയ ക്ഷേത്രദർശനം നടത്തിയത്. ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാണ്ഡ്യയുമായി ചർച്ച ചെയ്യുന്നതിന്റെ വിഡിയോയും കാമിയ പങ്കുവച്ചിരുന്നു.


”ഈ സംഭവം രാജ്യത്തെ കുറിച്ചുള്ള എന്റെ രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ചുള്ള അഭിമാനത്തിൽ ഉലച്ചിലുണ്ടാക്കില്ല. ഒരു ഇന്ത്യക്കാരിയാണന്നതിൽ എനിക്കെപ്പോഴും അഭിമാനമുണ്ട്.” കാമിയ കൂട്ടിച്ചേർത്തു.

Exit mobile version