കുരങ്ങിന്റെ വാലില്‍ പിടിച്ചുവലിച്ച് യുവാവ്, ചിത്രം വൈറലായതിന് പിന്നാലെ അറസ്റ്റ്

കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കന്യാകുമാരി: മദ്യലഹരിയില്‍ മരത്തിലിരുന്ന കുരങ്ങിന്റെ വാലില്‍ പിടിച്ചു വലിച്ച യുവാവ് അറസ്റ്റില്‍. യുവാവ് കുരങ്ങിനെ ഉപദ്രവിക്കുന്ന ചിത്രം വൈറലായതോടെയാണ് രഞ്ജിത് കുമാറിനെ അറസ്റ്റ് ചെയ്തത്. പണകുടി അണ്ണാനഗര്‍ സ്വദേശിയാണ് 42കാരനായ പ്രതി.

ഭൂതപാണ്ടി വനമേഖലയില്‍ റോസ്മിയപുരം കന്നിമാര ഓട വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് കുരങ്ങിന്റെ വാലില്‍ പിടിച്ചു വലിക്കുകയായിരുന്നു. ചിത്രം പുറത്തുവന്നതോടെ ഡിഎഫ്ഒ ഇളയരാജ ഇടപെട്ടു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തു.

ALSO READ കേരള ബ്ലാസ്‌റ്റേഴ്‌സിന് വന്‍തിരിച്ചടി; പരിക്കേറ്റ ക്യാപ്റ്റന്‍ ലൂണയ്ക്ക് ശസ്ത്രക്രിയ; സീസണ്‍ മതിയാക്കി നാട്ടിലേക്ക് മടങ്ങും

ഭൂതപാണ്ടി റേഞ്ച് ഓഫീസറാണ് രഞ്ജിത്തിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Exit mobile version