കേന്ദ്രത്തിനെതിരെ ഒവൈസി; സാമ്പത്തിക സംവരണം ഭരണഘടന അനുവദിക്കുന്നില്ല

ദലിതരോടുള്ള ചരിത്രത്തിലെ നീണ്ട അനീതിയെ തിരുത്താനായിരുന്നു സംവരണം

സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്ന് അസദുദ്ദീന്‍ ഒവൈസി. ജനറല്‍ കാറ്റഗറിലുള്ളവര്‍ക്ക് ജോലിയിലും പഠന മേഖലയിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദലിതരോടുള്ള ചരിത്രത്തിലെ നീണ്ട അനീതിയെ തിരുത്താനായിരുന്നു സംവരണം. ദാരിദ്ര നിര്‍മാര്‍ജനത്തിന് പലതരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കാം.

എന്നാല്‍ സംവരണത്തിന് അടിസ്ഥാനം നീതിയാണെന്നും ഭരണഘടന സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

പ്രതിവര്‍ഷ വരുമാനം ഏട്ട് ലക്ഷത്തില്‍ താഴെയുള്ള അഞ്ച് ഏക്കറില്‍ താഴെ ഭൂമിയുമുള്ളവര്‍ക്കാണ് മുന്നോക്ക സംവരണ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഈ സംവരണം നടപ്പിലാക്കാന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15ളം 16ഉം ഭേദഗതി വരുത്തുമെന്നും വാര്‍ത്തയുണ്ട്.

Exit mobile version