ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ പറ്റിയ ഒരു സ്ഥാനാര്‍ത്ഥിയെ ബിജെപിക്ക് ലഭിച്ചിരിക്കുന്നു; പ്രജ്ഞ സിങ് താക്കൂറിനെ പരിഹസിച്ച് ഒവൈസി

ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ പറ്റിയ ഒരു സ്ഥാനാര്‍ത്ഥിയെ ബിജെപിക്ക് ലഭിച്ചിരിക്കുന്നുവെന്നും സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പ് കൂടി ധൈര്യമായി പ്രജ്ഞ സിങ് താക്കൂറിനെ എല്‍പ്പിക്കാമെന്നുമായിരുന്നു ഉവൈസിയുടെ പരിഹാസം.

ഹൈദരാബാദ്: മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയും ഭോപാല്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞ സിങ് താക്കൂറിനെ പരിഹസിച്ച് ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഉവൈസി.

ആരോഗ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കാന്‍ പറ്റിയ ഒരു സ്ഥാനാര്‍ത്ഥിയെ ബിജെപിക്ക് ലഭിച്ചിരിക്കുന്നുവെന്നും സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പ് കൂടി ധൈര്യമായി പ്രജ്ഞ സിങ് താക്കൂറിനെ എല്‍പ്പിക്കാമെന്നുമായിരുന്നു ഉവൈസിയുടെ പരിഹാസം.

ഗോമൂത്രവും മറ്റു പശു ഉത്പന്നങ്ങളും കൂട്ടിച്ചേര്‍ത്ത് കഴിച്ചതാണ് തന്റെ സ്തനാര്‍ബുദം മാറാനുള്ള കാരണമെന്നായിരുന്നു ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രജ്ഞാ സിങ് താക്കൂറിന്റെ പരാമര്‍ശം.

ഞാനൊരു ക്യാന്‍സര്‍ രോഗിയായിരുന്നു. ഗോമൂത്രവും പാഞ്ചഗവ്യ (ചാണകം,ഗോമൂത്രം,പാല്‍, തൈര്, നെയ്യ്) യും ചേര്‍ത്ത ഔഷധം കഴിച്ചാണ് ഞാന്‍ എന്റെ അസുഖം മാറ്റിയത്’ ഈ മരുന്ന് ശാസ്ത്രീയമാണെന്നും അതിന് താന്‍ ഒരു ഉദാഹരണമാണെന്നുമാണ് അവര്‍ പറഞ്ഞത്. ഇതിനെ പരിഹസിച്ചാണ് ഒവൈസി രംഗത്ത് എത്തിയത്.

Exit mobile version