ഇന്ത്യന്‍ മുസ്ലീങ്ങളെ കുറിച്ച് ആശങ്കപ്പെടാതെ പാകിസ്താന്റെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് ആകൂലപ്പെടൂ; അസദുദ്ദീന്‍ ഒവൈസി

ഇന്ത്യന്‍ മുസ്ലീങ്ങളെ കുറിച്ച് ആശങ്കപ്പെടാതെ പാകിസ്താന്റെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് ആകൂലപ്പെടൂ എന്നാണ് ഇമ്രാഖാനോട് ഒവൈസി പറഞ്ഞത്.

ഹൈദരാബാദ്: ഉത്തര്‍പ്രദേശില്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള പോലീസ് ആക്രമണമെന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ചുട്ടമറുപടിയുമായി ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി. ഇന്ത്യന്‍ മുസ്ലീങ്ങളെ കുറിച്ച് ആശങ്കപ്പെടാതെ പാകിസ്താന്റെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് ആകൂലപ്പെടൂ എന്നാണ് ഇമ്രാഖാനോട് ഒവൈസി പറഞ്ഞത്.

കഴിഞ്ഞ ദിവസമായിരുന്നു ഉത്തര്‍പ്രദേശിലെ മുസ്ലീംങ്ങളെ ഇന്ത്യന്‍ പോലീസ് വംശഹത്യ നടത്തുന്നെന്ന തലക്കെട്ടില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. ഇന്ത്യയിലേതെന്ന് തെറ്റിദ്ധരിപ്പിച്ച് ബംഗ്ലാദേശില്‍ നിന്നുള്ള വീഡിയോയായിരുന്നു അത്.

പൗരത്വ പ്രതിഷേധങ്ങള്‍ക്കിടെ മുസ്ലീംങ്ങള്‍ക്കെതിരെ നടന്ന അതിക്രമമെന്ന പേരില്‍ നിരവധിപ്പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഒവൈസി.

‘ മിസ്റ്റര്‍ ഖാന്‍, താങ്കള്‍ സ്വന്തം രാജ്യത്തെ ഓര്‍ത്ത് ആശങ്കപ്പെടൂ. ഞങ്ങള്‍ ജിന്നയുടെ തെറ്റായ സിദ്ധാന്തം തള്ളി കളഞ്ഞതാണ്. ഇന്ത്യന്‍ മുസ്ലീം എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുകയും അങ്ങനെ തുടരുകയും തന്നെ ചെയ്യും ഒവൈസി പറഞ്ഞു.

ബംഗ്ലാദേശിലെ ധാക്കയില്‍ ഏഴുവര്‍ഷം മുന്‍പ് നടന്ന അതിക്രമത്തിന്റെ വീഡിയോയാണ് ഇമ്രാന്‍ ഖാന്‍ പ്രചരിപ്പിച്ചിരുന്നത്. ബംഗ്ലാദേശില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ റാപിഡ് ആക്ഷന്‍ ബറ്റാലിയന്റേതാണ് ഇമ്രാന്‍ ഖാന്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍. ചോരയില്‍ കുളിച്ച് കിടക്കുന്ന ആളുകളെ പോലീസ് വീണ്ടും വീണ്ടും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ നടക്കുന്നുവെന്ന പേരില്‍ പ്രചരിച്ചത്.

ഇമ്രാന്‍ ഖാന്റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ഉത്തര്‍പ്രദേശ് സംഭവത്തില്‍ വിശദീകരണം നല്‍കിയിരുന്നു. തെറ്റ് ചൂണ്ടിക്കാണിച്ചതോടെ ഇമ്രാന്‍ ഖാന്‍ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തെറ്റായ സന്ദേശം നിരവധി ആളുകളിലേക്കാണ് എത്തിയത്.

Exit mobile version