വിവാഹത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ കാറിലേക്ക് ട്രക്കിടിച്ചു കയറി; വധൂവരന്മാർ ഉൾപ്പടെ അഞ്ച് പേർക്ക് ദാരുണ മരണം

റായ്പുർ: വിവാഹ ചടങ്ങിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വധൂവരന്മാർ ഉൾപ്പടെയുള്ളവർ സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ അഞ്ച് മരണം. ഛത്തീസ്ഗഢിലെ ജാഞ്ജീർ-ചമ്പ ജില്ലയിൽ ഞായറാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായത്. വധുവരൻമാരും കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരുമാണ് മരണപ്പെട്ടത്.

ശിവ്‌രിനാരായൺ പട്ടണത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ബലോദയിലുള്ള ശുഭം സോണി എന്ന യുവാവിന്റെയും ശിവ്രിനാരായൺ സ്വദേശിനിയുടെയും വിവാഹമാണ്‌നടന്നത്. ചടങ്ങിനുശേഷം പുലർച്ചെ മടങ്ങുകയായിരുന്ന സംഘത്തിലെ കാറാണ് അപകടത്തിൽപ്പെട്ടത്. എതിർവശത്തുനിന്നു വന്ന ട്രക്കുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.

സംഭവസ്ഥലത്തു വെച്ചു തന്നെ വധു ഉൾപ്പെടെ നാല് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വരനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണത്തിനു കീഴടങ്ങി. കാർ ഓടിച്ചിരുന്ന വരന്റെ അച്ഛൻ ഓംപ്രകാശ് സോണിയും മരിച്ചവരിൽ ഉൾപ്പെടുന്നു.

ALSO READ- നരഭോജി കടുവയെ ആവശ്യമെങ്കിൽ വെടിവച്ച് കൊല്ലാൻ ഉത്തരവ്

അപകടത്തെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിനുശേഷം ട്രക്ക് ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.

Exit mobile version