പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷണപ്പൊതിക്കുള്ളില്‍ മദ്യം നല്‍കി; ലഭിച്ചവരില്‍ കുട്ടികളും; വിവാദത്തില്‍പ്പെട്ട് ബിജെപി നേതാവ്

സമാജ്‌വാദി പാര്‍ട്ടി നേതാവായിരുന്ന നരേഷ് അഗര്‍വാളും മകന്‍ നിതിന്‍ അഗര്‍വാളും അനുയായികളും കഴിഞ്ഞ മാര്‍ച്ചിലാണ് ബിജെപിയില്‍ ചേര്‍ന്നത്

ഹര്‍ദോയ്: ബിജെപി നേതാവ് നിതിന്‍ അഗര്‍വാള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷണപ്പൊതിക്കുള്ളില്‍ മദ്യക്കുപ്പിയും. ഒരു ക്ഷേത്രത്തില്‍ ബിജെപി നേതാവ് നരേഷ് അഗര്‍വാളിന്റെ മകന്‍ നിതിന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഭക്ഷണപ്പൊതിക്കുള്ളില്‍ മദ്യക്കുപ്പിയും ജനങ്ങള്‍ക്ക് വിതരണം ചെയ്തത്.

അതേസമയം മദ്യക്കുപ്പി കിട്ടിയവരില്‍ കുട്ടികള്‍വരെയുണ്ട്. സമാജ്‌വാദി പാര്‍ട്ടി നേതാവായിരുന്ന നരേഷ് അഗര്‍വാളും മകന്‍ നിതിന്‍ അഗര്‍വാളും അനുയായികളും കഴിഞ്ഞ മാര്‍ച്ചിലാണ് ബി ജെ പിയില്‍ ചേര്‍ന്നത്.

പരിപാടിയുടെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങളാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നിരിക്കുന്നത്.

Exit mobile version