സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ചുമതലയേറ്റ് സുരേഷ് ഗോപി

കൊല്‍ക്കത്ത: സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ചുമതലയേറ്റ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. 3 വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം.

സുരേഷ് ഗോപിയെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് മാസങ്ങള്‍ക്കു മുന്‍പ് അറിയിച്ചത്. നിയമനക്കാര്യം അറിയിക്കാത്തതില്‍ അതൃപ്തിയുള്ളതിനാല്‍ ഉടന്‍ ചുമതലയേല്‍ക്കില്ലെന്ന നിലപാടിലായിരുന്നു നടന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വീണ്ടും സ്ഥാനാര്‍ഥിയാകുമെന്നു പ്രതീക്ഷിച്ചിരിക്കെയായിരുന്നു സുരേഷ് ഗോപിയുടെ നിയമനം.

ശമ്പളമുള്ള ജോലിയല്ലെന്നും പൂര്‍ണമായും രാഷ്ട്രീയക്കാരനായി തുടരാന്‍ സാധിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ ഉറപ്പു നല്‍കിയതിനാലാണു ചുമതലയേറ്റെടുക്കുന്നതെന്ന് അടുത്തിടെ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

Exit mobile version