എല്ലാവരും തണുത്ത് വിറയ്ക്കുമ്പോള്‍ എന്താ അദ്ദേഹത്തിനും തണുക്കില്ലേ..? അംബേദ്കര്‍ പ്രതിമയെ പുതപ്പിച്ച് യുവാവ്

ഉത്തര്‍പ്രദേശ്: പതിവില്‍ കവിഞ്ഞ തണുപ്പാണ് ഇത്തവണ അനുഭവപ്പെടുന്നത്. കേരളത്തിലെ ഹൈറേഞ്ച് പ്രദേശങ്ങളിലൊക്കെ തന്നെ മഞ്ഞു വീഴ്ചയാണ്. അപ്പോള്‍ പിന്നെ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളുടെ കാര്യം പറയണോ.. തണുത്ത് വിറയ്ക്കുകയാണ്. എന്നാല്‍ അവിടെ നിന്നും വന്ന ഒരു വാര്‍ത്തയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഞാനും നിങ്ങളും തണുത്ത് വിറയ്ക്കുമ്പോള്‍ അംബേദ്കറിനും തണുക്കില്ലേ എന്ന് ചോദിച്ച് അംബേദ്കര്‍ പ്രതിമയെ പുതപ്പിച്ചിരിക്കുകയാണ് യുവാവ്. ഉത്തര്‍പ്രദേശില്‍ മുസ്സാഫിര്‍ നഗറില്‍ ഖതൗലി പ്രദേശത്താണ് അംബേദ്കറിന്റെ പ്രതിമയ്ക്ക് യുവാവ് പുതപ്പ് നല്‍കിയത്. പുതപ്പ് മാത്രമല്ല, ചൂട് കിട്ടാന്‍ തൊട്ടടുത്ത് തീ കത്തിക്കുക കൂടി ചെയ്തു ഇയാള്‍. എന്നാല്‍ യുവാവ് കടുത്ത മാനസീക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് പോലീസ് ഭാഷ്യം. അതിനാല്‍ തന്നെ ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല.

”എനിക്ക് വല്ലാതെ തണുക്കുന്നുണ്ടായിരുന്നു. അംബേദ്കറിനും അതുപോലെ തണുക്കുന്നുണ്ടാകില്ലേ എന്നാണ് ഞാന്‍ ചിന്തിച്ചത്. അതുകൊണ്ട് ഞാന്‍ പുതപ്പ് കൊണ്ട് നന്നായി പുതപ്പിച്ചു. ചൂടിന് തൊട്ടടുത്ത് തീയും കത്തിച്ചു നല്‍കി.” ചോദ്യം ചെയ്ത പോലീസിന് യുവാവ് നല്‍കിയ മറുപടി ഇങ്ങനെ. പ്രതിമയെ സംരക്ഷിക്കാനാണ് ഇതെല്ലാം ചെയ്തതെന്നാണ് യുവാവിന്റെ വാദം.

Exit mobile version