സ്റ്റേജില്‍ കയറി ജയ് ശ്രീറാം മുദ്രവാക്യം വിളിച്ച വിദ്യാര്‍ത്ഥിയെ ഇറക്കിവിട്ടു; അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്ത് എഞ്ചിനീയറിങ് കോളേജ്

ന്യൂഡല്‍ഹി: കോളേജിലെ പരിപാടിക്കിടെ വിദ്യാര്‍ത്ഥി ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചതിന് സ്റ്റേജില്‍ നിന്നും വിദ്യാര്‍ഥിയെ ഇറക്കിവിട്ട സംഭവത്തില്‍ രണ്ട് അധ്യാപികമാരെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എബിഇഎസ് എഞ്ചിനീയറിങ് കോളജിലായിരുന്നു സംഭവം.

സംഭവത്തിന്റെ വീഡിയോ പുറത്തെത്തിയതോടെ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ന്നികുന്നു. ഇതേതുടര്‍ന്നാണ് അധ്യാപികമാരായ മംമ്ത ഗൗതം, ശ്വേത ശര്‍മ എന്നിവരെ സസ്പെന്‍ഡ് ചെയ്ത് കോളേജ് ഉത്തരവിറക്കിയത്.

വെള്ളിയാഴ്ച കോളജില്‍ നടന്ന പ്രവേശന ചടങ്ങിനിടെയാണ് വിദ്യാര്‍ഥി സ്റ്റേജില്‍ കയറി ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചത്. ഇതോടെ അധ്യാപികമാര്‍ വിദ്യാര്‍ഥിയോട് സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ വീഡിയോ എക്സ് പ്ലാറ്റ്ഫോമില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധിച്ചത്.

ALSO READ-‘കാല്‍ നൂറ്റാണ്ടായി ബിജെപിയില്‍; ഒടുവില്‍ നടി ഗൗതമി ബിജെപി വിട്ടു; തട്ടിപ്പുകാരനെ സംരക്ഷിച്ചു, സീറ്റ് വാഗ്ദാനം ചെയ്തും വഞ്ചിച്ചു;ആരോപണങ്ങളിങ്ങനെ

അധ്യാപികമാരുടെ പെരുമാറ്റം അനുചിതമാണെന്ന് കോളജ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇരുവരെയും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. അധ്യാപികമാരുടെ ഭാഗത്തുനിന്നുണ്ടായ നടപടി പരിശോധിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചെന്നും കോളേജ് ഡയറക്ടര്‍ വ്യക്തമാക്കി. അതേസമയം, ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് ക്യാംപസിന് പുറത്ത് പോലീസിനെ വിന്യസിക്കുകയും ചെയ്തു.

Exit mobile version