സിനിമാചിത്രീകരണത്തിനിടെ ഹൃദയാഘാതം, കലാസംവിധായകന്‍ മിലന്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത കലാസംവിധായകന്‍ മിലന്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. അമ്പത്തിനാല് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സിനിമാചിത്രീകരണത്തിനിടെയായിരുന്നു അന്ത്യം.

നടന്‍ അജിത് കുമാറിനെ നായകനാക്കി മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാമുയര്‍ച്ചി’ സിനിമയുടെ ചിത്രീകരണത്തിനിടെ അസര്‍ബൈജാനില്‍ വെച്ചായിരുന്നു ഹൃദയാഘാതം സംഭവിച്ചത്.

also read: വിഴിഞ്ഞം തുറമുഖം വഴിയുള്ള വികസനം ഭാവനകള്‍ക്കും അപ്പുറം, അസാധ്യം എന്നൊരു വാക്ക് കേരളത്തില്‍ ഇല്ലെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി

ശനിയാഴ്ച രാത്രി സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് അദ്ദേഹം ഹോട്ടലില്‍ തിരിച്ചെത്തിയിരുന്നു. ഞായറാഴ്ച രാവിലെ ജോലിക്കായി ടീം അംഗങ്ങളെ വിളിച്ചുചേര്‍ത്തു. ഇതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടു.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാബു സിറിളിന്റെ സഹായിയായി 1999ലാണ് സിനിമയില്‍ തുടക്കം. 2006-ല്‍ പുറത്തിറങ്ങിയ ‘കലാപ കാതലന്‍’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കലാസംവിധായകനായി.

also read;എക്സൈസ് ആന്‍ഡ് കസ്റ്റംസ് പരീക്ഷയില്‍ നാണക്കേടായി കൂട്ട കോപ്പിയടി! ബ്ലൂടൂത്ത് ഉപകരണങ്ങളടക്കം പിടിച്ചെടുത്തു;കൂട്ടത്തില്‍ ആള്‍മാറാട്ടവും, പിന്നില്‍ റാക്കറ്റെന്ന് പോലീസ്

ബില്ല, വേലായുധം, വീരം, വേട്ടൈക്കാരന്‍, തുനിവ്, വേതാളം, അണ്ണാത്തെ, പത്തു തല, സാമി 2, ബോഗന്‍ തുടങ്ങി 30-ലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചു.

Exit mobile version