ജയ്പൂരിൽ പിടിയിലായ ഐഎസ് ഭീകരൻ ഷാഫി ഉസാമ കേരളത്തിലും എത്തി; പരിശീലനം നടത്താനും ഭീകരാക്രമണത്തിനും പദ്ധതിയിട്ടു; പ്രമുഖരെ ടാർജറ്റ് ചെയ്തു

ന്യൂഡൽഹി: ജയ്പൂരിൽ പിടിയിലായ ഐഎസ് ഭീകരർ ദക്ഷിണേന്ത്യയിലും ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നെന്ന് പോലീസ്. എൻഐഎ തലയ്ക്ക് മൂന്നുലക്ഷം രൂപ വിലയിട്ട ഷാനവാസിനെയാണ് ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ തിങ്കളാഴ്ച പിടികൂടിയത്. ഇയാൾക്കൊപ്പം മൂന്ന് കൂട്ടാളികളും പിടിയിലായിട്ടുണ്ട്.

പിടിയിലായ ഷാനവാസ് എന്ന ഷാഫി ഉസാമ കേരളത്തിലുമെത്തിയിരുന്നെന്നും ഡൽഹി പോലീസ് വെളിപ്പെടുത്തി. പശ്ചിമഘട്ടം കേന്ദ്രീകരിച്ച് സംഘങ്ങൾ രൂപവത്കരിക്കാൻ ശ്രമം നടത്തുകയും പ്രമുഖരായ പല വ്യക്തികളും ഇവരുടെ ടാർജറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും പശ്ചിമഘട്ട മലനിരകളിലും പരിശീലനം നടത്താനായാണ് ഷാനവാസ് കേരളത്തിലെത്തിയത്. പശ്ചിമഘട്ടത്തിൽ എത്തി ഐഎസിന്റെ പതാക നാട്ടിയ ചിത്രങ്ങളും എൻഐഎ കണ്ടെത്തി.

ഇവർ പലയിടത്തുവെച്ച് ബോംബുകൾ നിർമിക്കുകയും അവയുടെ വീര്യം മനസ്സിലാക്കാനായി പൊട്ടിച്ചു നോക്കിയിരുന്നെന്നും ഡൽഹി പോലീസ് പറഞ്ഞു. അതേസമയം, ഷാനവാസ് ഉൾപ്പടെ മൂന്നു പെരെ പിടികൂടുമ്പോൾ പുണെയിലും ഡൽഹി കേന്ദ്രീകരിച്ചുമുള്ള രണ്ട് കേസുകളിൽ ഇവരുടെ പങ്കാളിത്തത്തെക്കുറിച്ച് മാത്രമാണ് ഡൽഹി പോലീസിന് സൂചനകളുണ്ടായിരുന്നത്.

ചോദ്യം ചെയ്യലിലാണ് ആക്രമണം തെക്കേ ഇന്ത്യയിലേക്കുകൂടി വ്യാപിപ്പിക്കാൻ ആസൂത്രണം ചെയ്തിരുന്നതായി മനസ്സിലാക്കിയത്. ഈ സംഭവത്തിൽ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നും ഇയാൾ വിദേശത്തേക്ക് കടന്നതായും പോലീസ് അറിയിച്ചു.

also read- ഷാരോണ്‍ കേസ് വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി ഗ്രീഷ്മ; കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലെന്നും ഹര്‍ജിയില്‍

തിങ്കളാഴ്ചയാണ് ഷാവാസ് പിടിയാലയത്. ഒപ്പം കൂട്ടാളികളായ റിസ്വാൻ അബ്ദുൽ ഹാജി അലി, അബ്ദുല്ല ഫയ്യാസ് ഷെയ്ഖ് എന്ന ഡയപ്പർവാല, തൽഹ ലിയാഖത്ത് ഖാൻ എന്നീ മൂന്നുപേരും പിടിയിലായിരുന്നു.

Exit mobile version