ഒപ്പുവെച്ച് രാഷ്ട്രപതി, വനിത സംവരണ ബില്‍ യാഥാര്‍ത്ഥ്യമായി

ന്യൂഡല്‍ഹി: വനിത സംവരണ ബില്ലില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പ് വെച്ചു. ഇതോടെ വനിത സംവരണ ബില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ബില്ലില്‍ നേരത്തെ ഉപരാഷ്ട്രപതി ഒപ്പ് വെച്ചിരുന്നു. തുടര്‍ന്നാണ് രാഷ്ട്രപതിക്ക് കൈമാറിയത്.

വനിത സംവരണ ബില്‍ യാഥാര്‍ത്ഥ്യമായതിന്റെ വിജ്ഞാപനം പിന്നീട് പുറത്തിറങ്ങും. നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം ലോക്‌സഭയും, രാജ്യസഭയും ബില്‍ പാസാക്കിയിരുന്നു. 215 പേര്‍ രാജ്യസഭയില്‍ ബില്ലിനെ അനുകൂലിച്ചിരുന്നു.

also read: 8 മാസം ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്‍കി; സംഭവം പൊന്നാനിയില്‍

എന്നാല്‍ ആരും എതിര്‍ത്തില്ല. അതിനു മുമ്പ് ലോക്‌സഭയിലും ബില്‍ പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിച്ചത്.

രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുന്ന ബില്ലാണിതെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ നേടാനായെന്നും മോഡി പറഞ്ഞു. ബില്‍ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാര്‍ക്ക് മോഡിി നന്ദി അറിയിച്ചിരുന്നു.

Exit mobile version