അവള്‍ക്കൊപ്പം ഞാനും മരിച്ചു: അസൂയയും വേദനകളുമില്ലാത്ത ലോകത്താണ് മീര ഇപ്പോള്‍; മകളെ കുറിച്ച് വിജയ് ആന്റണി

ചെന്നൈ: നടന്‍ വിജയ് ആന്റണിയുടെ മകള്‍ മീരയുടെ അപ്രതീക്ഷിത മരണം തെന്നിന്ത്യന്‍ സിനിമാ ലോകത്തിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഹൃദയം നുറുങ്ങുന്ന വേദനയോടെ മകളെ ചേര്‍ത്തുപിടിച്ച് വിലപിക്കുന്ന നടന്റെ കാഴ്ച കണ്ണീരണിയിക്കുന്നതായിരുന്നു. ഇപ്പോഴിതാ മകളുടെ വിയോഗത്തിന് പിന്നാലെ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വിജയ് ആന്റണി.

സ്‌നേഹവും ധൈര്യവുമുള്ള പെണ്‍കുട്ടിയായിരുന്നു മീര. ഇപ്പോള്‍ ജാതിയും മതവും പണവും അസൂയയും വേദനകളും ദാരിദ്ര്യവും വിദ്വേഷവുമൊന്നുമില്ലാത്ത ലോകത്താണ് ഇപ്പോള്‍ അവളുള്ളത്. ഞാനും അവള്‍ക്കൊപ്പം മരിച്ചിരിക്കുന്നു. ഞാന്‍ അവള്‍ക്കായി സമയം ചിലവഴിക്കാന്‍ തുടങ്ങിയിരിക്കുകയാണിപ്പോള്‍. അവള്‍ക്ക് വേണ്ടി അവളുടെ പേരില്‍ ഞാന്‍ നല്ല കാര്യങ്ങള്‍ ചെയ്യും, വിജയ് കുറിച്ചു.

ചെന്നൈയിലെ ആല്‍വാര്‍പ്പേട്ടിലെ വീട്ടില്‍ സെപ്തംബര്‍ 19 പുലര്‍ച്ചെയായിരുന്നു വിജയ് ആന്റണിയുടെ മകള്‍ മീര(16) യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മീര കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളില്‍ അടക്കം വളരെ സജീവമായ ഒരു വിദ്യാര്‍ഥിയായിരുന്നു മീര. സ്‌കൂളിലെ കള്‍ച്ചറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് അടുത്ത ദിവസമാണ് മീരയുടെ വിയോഗം. ബുധനാഴ്ച ചെന്നൈയില്‍ വെച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

Exit mobile version