സഹപ്രവര്‍ത്തകരെ വെടിവച്ച് വീഴ്ത്തി ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി

ശ്രീനഗര്‍: സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്ത ശേഷം സിആര്‍പിഎഫ് ജവാന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ശ്രീനഗറിലെ 29 ബറ്റാലിയന്‍ സിആര്‍പിഎഫ് ക്യാമ്പില്‍ മുകേഷ് ബാവുക് എന്നയാളാണ് ജീവനൊടുക്കിയത്.

ശനിയാഴ്ച രാത്രിയിലാണ് ഇയാള്‍ രണ്ടു സഹപ്രവര്‍ത്തകരായ സൈനികര്‍ക്കുനേരെ വെടിവച്ചശേഷം സ്വയം നിറയൊഴിച്ചത്. പരുക്കേറ്റ മറ്റു രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിആര്‍പിഎഫ് അന്വേഷണത്തിന് ഉത്തരവിട്ടു.

Exit mobile version