‘വീണ്ടും ഞാന്‍ അധികാരത്തിലെത്തിയാല്‍ നിങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കും’ ; നരേന്ദ്രമോഡി

എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ എന്‍ഡിഎ സര്‍ക്കാരിനെ താന്‍ തന്നെ നയിക്കുമെന്നും മോഡി വ്യക്തമാക്കി.

ന്യൂഡല്‍ഹി: എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയാല്‍ ആദ്യത്തെ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നാകും ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ എന്‍ഡിഎ സര്‍ക്കാരിനെ താന്‍ തന്നെ നയിക്കുമെന്നും മോഡി വ്യക്തമാക്കി.


എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്നു. ഇപ്പോള്‍ ഇന്ത്യ അഞ്ചാമതായെന്നും മോഡി പറഞ്ഞു. ചിലര്‍ എല്ലായിപ്പോഴും പുരോഗതിയെ എതിര്‍ത്തു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഡല്‍ഹിയില്‍ ജി 20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

അതേസമയം, നരേന്ദ്ര മോഡിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനിടെയാണ് വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് മോഡി രംഗത്ത് എത്തിയത്.

Exit mobile version