‘ഞങ്ങൾക്ക് അവൾ മരിച്ച പോലെ, വേഗം മരിക്കാനായി പ്രാർത്ഥിക്കുന്നു; അവളുടെ മക്കളുടെ ഭാവിയാണ് തകർത്തത്’; പാകിസ്താനിലേക്ക് പോയ അഞ്ജുവിന്റെ പിതാവ്

ഗ്വാളിയോർ: കാമുകനെ തേടി പാകിസ്താനിലേക്ക് പോയ ഇന്ത്യൻ യുവതി അഞ്ജുവിനെതിരെ പിതാവ് രംഗത്ത്. പാകിസ്താൻ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യ സ്വദേശിയായ ഫേസ്ബുക്ക് സുപഹൃത്ത് നസ്‌റുള്ളയുടെ അടുത്തേക്കാണ് വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ രാജസ്ഥാൻ ആൽവാർ സ്വദേശിനി അഞ്ജു പോയത്.

‘ഞങ്ങൾക്ക് അവൾ മരിച്ചതുപോലെയാണ്’ എന്ന് അഞ്ജുവിന്റെ പിതാവ് ഗയാ പ്രസാദ് തോമസ് പറഞ്ഞു. നേരത്തെ അഞ്ജുവും നസ്‌റുള്ളയും തമ്മിൽ വിവാഹിതരായെന്നും അഞ്ജു ഇസ്ലാം മതം സ്വീകരിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനോടാണ് പിതാവ് വൈകാരികമായി പ്രതികരിച്ചത്.

തന്റെ മകൾ അഞ്ജു അവളുടെ മക്കളുടെ ഭാവി നശിപ്പിച്ചുവെന്നു മാധ്യമപ്രവർത്തകരോടു സംസാരിക്കവെ ഗയാ പ്രസാദ് തോമസ് പറഞ്ഞു. ‘അവളുടെ രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അവൾ പോയി. മക്കളെ കുറിച്ചു പോലും അവൾ ചിന്തിച്ചില്ല. അവൾക്ക് ഇത് ചെയ്യണമെങ്കിൽ, അവൾ ആദ്യം വിവാഹമോചനം നേടണമായിരുന്നു. ഞങ്ങളെ സംബന്ധിച്ച് അവൾ ജീവനോടെ ഇല്ല. അവളുടെ മക്കൾക്കും ഭർത്താവിനും എന്ത് സംഭവിക്കും? 13 വയസ്സുള്ള മകളെയും 5 വയസ്സുള്ള മകനെയും ആരാണ് പരിപാലിക്കുക? മക്കളുടെയും ഭർത്താവിന്റെയും ഭാവി അവൾ തകർത്തു’- എന്നാണ് പിതാവ് പറഞ്ഞത്.

ALSO READ- അഞ്ച് ദിവസം കാത്തിരുന്നിട്ടും ഉറ്റവരാരും എത്തിയില്ല; ശ്രീധരന്റെ ചിതയ്ക്ക് ഹൈന്ദവാചാര പ്രകാരം ചിതയൊരുക്കി വൈദികനായ അനിലച്ചൻ

അഞ്ജു മതം മാറിയോ എന്നത് സംബന്ധിച്ച് തനിക്ക് ഒരു വിവരവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അഞ്ജുവിനെ തിരികെ കൊണ്ടുവരാൻ ഇന്ത്യൻ സർക്കാരിനോട് അപേക്ഷിക്കുമോ എന്നു ചോദിച്ചച്ചപ്പോൾ താൻ അങ്ങനെയൊന്നും ചെയ്യില്ലെന്നും പിതാവ് മറുപടി നൽകി. ഒപ്പം, ”ഞാൻ പ്രാർഥിക്കുന്നു, അവൾ അവിടെ മരിക്കട്ടെ” എന്നും അദ്ദേഹം ശാപവാക്കുകൽ ചൊരിഞ്ഞു.


അതേസമയം, തന്നെ കാണാൻ ഇന്ത്യയിൽ നിന്നും പാകിസ്താനിലെത്തിയ സുഹൃത്ത് അഞ്ജു തിരികെ ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് യുവതിയുടെ പാക് സുഹൃത്ത് നസ്‌റുള്ള അറിയിച്ചത്. അഞ്ജുവിന്റെ വിസ കാലാവധി തീരുന്നതോടെ ഓഗസ്റ്റ് 20-ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നും നസ്‌റുള്ള പറഞ്ഞു.

Exit mobile version