വന്ദേ ഭാരത് എക്‌സ്പ്രസില്‍ തീപിടുത്തം, പരിഭ്രാന്തരായി യാത്രക്കാര്‍

ഭോപ്പാല്‍: ഓടിക്കൊണ്ടിരിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസില്‍ തീപിടുത്തം. മധ്യപ്രദേശിലാണ് സംഭവം. അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും റെയില്‍വേ അറിയിച്ചു.

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ചിന്റെ ബാറ്ററി ബോക്സില്‍ ആണ് തീപിടുത്തമുണ്ടായത്. കുര്‍വായ് കെതോറ സ്റ്റേഷനില്‍ വച്ചാണ് തീപിടത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

also read: നിലവിളക്ക് ഹിന്ദുവിന്റേതാണെന്നത് മണ്ടന്‍ ധാരണ, പൊതുചടങ്ങില്‍ നിലവിളക്ക് കൊളുത്തരുതെന്ന് പറയുന്നത് തെറ്റായ കാര്യമെന്ന് ഗണേഷ് കുമാര്‍

ഭോപ്പാലില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. തീ അണച്ചതായും യാത്രക്കാര്‍ സുരക്ഷിതരാണെന്നും റെയില്‍വേ അറിയിച്ചു.

Exit mobile version