ആഗ്രഹ സഫലീകരണത്തിന് ആടിനെ ബലി നല്‍കി, അതേ ആട് തന്നെ 50കാരന്റെ ജീവനെടുത്തു

ഛത്തീസ്ഗഡ്: ആഗ്രഹ സഫലീകരണത്തിനായി ആടിനെ ബലി നല്‍കി, അതേ ആട് തന്നെ 50കാരന്റെ ജീവനെടുത്തു. ഛത്തീസ്ഗഡിലെ സുരാജ്പുര്‍ ജില്ലയിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. ബാഗര്‍ സായ് (50) എന്നയാള്‍ക്കാണ് ബലി നല്‍കിയ ആട് കാരണം ജീവന്‍ നഷ്ടമായത്.

തന്റെ ആഗ്രഹം നടപ്പായാല്‍ ക്ഷേത്രത്തില്‍ ആടിനെ ബലി നല്‍കാമെന്നു ബാഗര്‍ സായ് വഴിപാട് നേര്‍ന്നിരുന്നു. ഇതുപ്രകാരം നാട്ടുകാര്‍ക്കൊപ്പം ഞായറാഴ്ച മദന്‍പുര്‍ ഗ്രാമത്തിലെ ഖൊപ ധാമിലെത്തി. പൂജാകര്‍മത്തിനിടെ ആടിനെ ബലി നല്‍കി. ഈ ആടിന്റെ ഇറച്ചി ഗ്രാമീണര്‍ പാകവും ചെയ്തു.

പ്രസാദമായ ആട്ടിറച്ചി കഴിക്കാനായി ബാഗര്‍ ഉള്‍പ്പെടെയുള്ളവര്‍ നിലത്തിരുന്നു. ഏവരും ചേര്‍ന്നു മാംസം കഴിക്കുന്നതിനിടെ ആടിന്റെ ഒരു കണ്ണ് ബാഗറിന്റെ തൊണ്ടയില്‍ കുടുങ്ങി. ഇതോടെ ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ട ബാഗറിനെ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version