വൈദ്യുതി ലൈനിൽ വീണ മരച്ചില്ല നീക്കാൻ 2000 രൂപ കൈക്കൂലി ചോദിച്ചു; ലൈൻമാൻ അറസ്റ്റിൽ

മംഗളൂരു: മഴയ്ക്കിടെ പൊട്ടിവീണ മരച്ചില്ല നീക്കാൻ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ‘മെസ്‌കോം’ ജീവനക്കാരൻ പിടിയിലായി. ലോകായുക്ത പോലീസാണ് അറസ്റ്റ് ചെയ്തത്. മെസ്‌കോം ലൈൻമാൻ കെആർ രമേശ് (28) ആണ് അറസ്റ്റിലായത്.

മഴക്കാലത്ത് ലൈനിന് സമീപത്തെ തടസ്സങ്ങൾ നീക്കാൻ നിയോഗിച്ച ജീവനക്കാരനായിരുന്നു രമേശ്. മംഗളൂരു ബൈന്തൂരിലെ വീട്ടുവളപ്പിൽനിന്ന് ലൈനിലേക്ക് പൊട്ടിവീണ മരച്ചില്ല നീക്കാൻ ഇയാൾ പണം ആവശ്യപ്പെട്ടെന്നാണ് പരാതി.

ALSO READ- കനത്ത മഴ തുടരുന്നു: കാസർകോട്, കണ്ണൂർ ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി

വീട്ടുടമ നൽകിയ പരാതിയനുസരിച്ച് ലോകായുക്ത മംഗളൂരു ഡിവിഷൻ രഹസ്യമായി നടത്തിയ നീക്കത്തിലാണ് ലൈൻമാൻ കുടുങ്ങിയത്. കൈക്കൂലി വാങ്ങുന്നതിനിടെ കൈയ്യോടെ രമേശിനെ പിടികൂടുകയായിരുന്നു.

Exit mobile version