വിവാഹം ശരിയാകുന്നില്ല: മനംനൊന്ത യുവാവ് ജീവനൊടുക്കി

കര്‍ണാടക: വിവാഹം നടക്കാത്തതില്‍ മനംനൊന്ത് 35കാരന്‍ ജീവനൊടുക്കി.
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യല്ലാപ്പൂര്‍ താലൂക്കിലെ തെലങ്കാര സ്വദേശിയായ കിര്‍ഗരിമാനിലെ നാഗരാജ ഗണപതി ഗാവോങ്കറാണ് മരിച്ചത്.

വിവാഹം നടക്കാത്തതിലുള്ള മനോവിഷമത്തിലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് യുവാവ് കുറിപ്പും എഴുതിവെച്ചിട്ടുണ്ട്. വീടിന് സമീപത്തെ കുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, യുവാവിന് വിവാഹം അന്വേഷിക്കുന്നുണ്ടായിരുന്നു. പക്ഷേ നിരവധി തവണ പെണ്ണ് കാണല്‍ നടത്തിയെങ്കിലും അതില്‍ ഒരെണ്ണം പോലും വിവാഹത്തിലേക്ക് എത്തിയില്ല.

Read Also: മഅദനിയുടെ ആരോഗ്യനില ഗുരുതരം: ബിപി കൂടി, രണ്ട് കിഡ്നിയും തകരാറില്‍

കൂടാതെ, വിഷാദത്തിലായ യുവാവ് രണ്ടാഴ്ചയായി ആരോടും സംസാരിച്ചിരുന്നില്ല. ഇയാള്‍ ഒറ്റയ്ക്കായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയന്നത്. നാട്ടിലെ അറിയപ്പെടുന്ന യുവ കര്‍ഷകനായിരുന്നു ഗണപതി ഗാവോങ്കര്‍. പ്രധാനമായും നെല്ലും പച്ചക്കറി കൃഷിയുമാണ് ഇദ്ദേഹം ചെയ്തിരുന്നത്.

Exit mobile version