‘യുവതികളെ… ശബരിമലയില്‍ പോകരുത്, അയ്യപ്പനെ ബഹുമാനിക്കൂ! ആചാരങ്ങള്‍ക്ക് വില കല്‍പ്പിക്കണം’ ഹിന്ദുത്വത്തെ സംരക്ഷിക്കണമെന്ന് അപേക്ഷിച്ച് ശ്രീ റെഡ്ഡി

ബിന്ദുവും കനകദുര്‍ഗയും ശബരിമലയിലെത്തിയ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് നടിയുടെ പോസ്റ്റ്.

മുംബൈ: ശബരിമല യുവതീപ്രവേശനത്തെ വിമര്‍ശിച്ചും ഹിന്ദുത്വത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും തെലുങ്ക് നടി ശ്രീ റെഡ്ഡി രംഗത്ത്. ശബരിമലയില്‍ പെണ്‍കുട്ടികള്‍ പോകുന്നത് നിര്‍ത്തണമെന്നും ആചാരങ്ങള്‍ക്ക് വില കല്‍പ്പിക്കണമെന്നും ശ്രീ റെഡ്ഡി പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അവര്‍ വിമര്‍ശനം ഉന്നയിച്ചത്.

”ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് അവസാനിക്കണം. ക്ഷേത്രാചാരങ്ങള്‍ക്ക് വില കല്‍പ്പിക്കണം. ഹിന്ദുത്വത്തെ സംരക്ഷിക്കണം. മതമൂല്യങ്ങളെയും അയ്യപ്പനെയും ബഹുമാനിക്കുക. ദൈവത്തിനെതിരെ എന്തെങ്കിലും പ്രവൃത്തി നമ്മുടെ ഭാഗത്തുനിന്നുമുണ്ടായാല്‍ നമുക്ക് അനുഗ്രഹം ലഭിക്കാതെ പോകും. പെണ്‍കുട്ടികളുടെ ഭാവിക്ക് ദോഷം ചെയ്യും”-ശ്രീ റെഡ്ഡി കുറിപ്പില്‍ പറയുന്നു.

ബിന്ദുവും കനകദുര്‍ഗയും ശബരിമലയിലെത്തിയ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് നടിയുടെ പോസ്റ്റ്. പോസ്റ്റിന് താഴെയുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് നടി മറുപടിയും നല്‍കിയിട്ടുണ്ട്. പ്രമുഖര്‍ക്കെതിരെ ലൈംഗികാരോപണങ്ങളുയര്‍ത്തി തെലുങ്ക് സിനിമാലോകത്തെ ഞെട്ടിച്ച നടിയാണ് ശ്രീ റെഡ്ഡി.

Exit mobile version