ഒഡിഷ ട്രെയിന്‍ ദുരന്തം: കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രാക്ക് തെറ്റി, ഹൗറ എക്‌സ്പ്രസിന്റെ പിന്നിലെ കോച്ചില്‍ ഇടിച്ചു

ഭുവനേശ്വര്‍: ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് കാരണം ഷാലിമാര്‍ – ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രാക്ക് തെറ്റി ചരക്ക് തീവണ്ടിയില്‍ ഇടിച്ച് കയറിയതാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. തെറ്റായ സിഗ്‌നലാകാം കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രാക്ക് തെറ്റാന്‍ കാരണമായത് എന്നാണ് റിപ്പോര്‍ട്ട്.

ചരക്കുവണ്ടിയുമായി ഇടിച്ച് പാളം തെറ്റിയ കോറമണ്ഡലിന്റെ നാല് ബോഗികള്‍ തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന ഹൗറ എക്‌സ്പ്രസിന്റെ പിന്നിലെ കോച്ചുകളിലേക്ക് വീഴുകയായിരുന്നു.

അപകടമുണ്ടായ ഇന്നലെ രാത്രി തന്നെ സംഭവ സ്ഥലം സന്ദര്‍ശിച്ച നാല് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ റെയില്‍ മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത് നിര്‍ണായക കണ്ടെത്തലുകളാണ്.

ഷാലിമാര്‍ – ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രാക്ക് മാറിയോടിയതാണ് അപകട കാരണം. സിഗ്‌നല്‍ നല്‍കുന്നതില്‍ ഉണ്ടായ മാനുഷികമായ പിഴവാകാം ഇതിന് കാരണം. കോറമണ്ഡല്‍ എക്‌സ്പ്രസിന് പ്രധാന പാതയിലൂടെ കടന്നുപോകാന്‍ ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയ ശേഷം അത് പൊടുന്നനെ പിന്‍വലിക്കപ്പെട്ടു എന്ന് അന്വേഷണ സംഘം കണ്ടെത്തി.

എന്നാല്‍, പ്രധാന റെയില്‍വേ ട്രാക്കിലൂടെ കടന്നുപോകേണ്ടിയിരുന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് 130 കിലോമീറ്റര്‍ വേഗതയില്‍ ലൂപ്പ് ട്രാക്കിലേക്ക് കടന്ന് അവിടെ നിര്‍ത്തിയിട്ടിരുന്ന ചരക്ക് വണ്ടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇങ്ങനെ സംഭവിക്കണമെങ്കില്‍ സിഗ്‌നലിംഗ് സംവിധാനത്തില്‍ പിഴവ് ഉണ്ടായിരുന്നിരിക്കണം.

ചരക്ക് തീവണ്ടിയുമായുള്ള ഇടിയില്‍ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 21 ബോഗികള്‍ പാളംതെറ്റി മറിഞ്ഞു. എന്‍ജിന്‍ ചരക്ക് തീവണ്ടിക്ക് മുകളിലേക്ക് കയറി. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ ബോഗികളില്‍ മൂന്നെണ്ണം ഈ സമയം തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന ഹൗറ സൂപ്പര്‍ ഫാസ്റ്റിന്റെ അവസാനത്തെ നാല് ബോഗികളിലേക്ക് വീണു. ഈ ആഘാതത്തിലാണ് ഹൗറ സൂപ്പര്‍ ഫാസ്റ്റിന്റെ രണ്ട് ബോഗികള്‍ പാളംതെറ്റിയത്.

കോറമണ്ഡല്‍ എക്‌സ്പ്രസില്‍ ഉണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചവരില്‍ അധികവും. അപകട സ്ഥലത്ത് ഉണ്ടായിരുന്നത് നാല് ട്രാക്കുകള്‍ ആണെന്ന് റെയില്‍വേയുടെ ഡേറ്റ ലോഗര്‍ ദൃശ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. വശങ്ങളിലെ ചുവന്ന നിറത്തിലെ ട്രാക്കുകളില്‍ ആയിരുന്നു ചരക്ക് തീവണ്ടികള്‍ നിര്‍ത്തി ഇട്ടിരുന്നത്. നടുവിലെ രണ്ട് ട്രാക്കുകളിലൂടെയാണ് അപകടം ഉണ്ടായ ട്രെയിനുകള്‍ കടന്നുപോകേണ്ടിയിരുന്നത്. ട്രാക്ക് നേരിയ തോതില്‍ ദ്രവിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെങ്കിലും ഇത്

Exit mobile version