സൽമാൻ ഖാന്റെ സഹോദരി അർപ്പിതയുടെ വീട്ടിലെ വജ്രാഭരണങ്ങൾ മോഷ്ടിച്ചത് വീട്ടുജോലിക്കാരൻ; അറസ്റ്റിൽ

മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ സഹോദരിയായ അർപ്പിതയുടെ വീട്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ മൂല്യമുള്ള വജ്രാഭരണങ്ങൾ മോഷ്ടിച്ച സേംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മുംബൈയിലെ ഖർ പോലീസാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

അർപ്പിതയുടെ വീട്ടിലെ ജോലിക്കാരനായ സന്ദീപ് ഹെഗ്ഡേയാണ് പിടിയിലായ പ്രതി. അർപ്പിതയുടെ വീട്ടിൽ ഹൗസ്‌കീപ്പറായി ജോലി ചെയ്തുവന്നയാളാണ് സന്ദീപ്. ഇയാൾ ഉൾപ്പെടെ 12 പേർ കഴിഞ്ഞ നാലുമാസമായി അർപ്പിതയുടെ വീട്ടിൽ ജോലി നോക്കുന്നുണ്ട്. കഴിഞ്ഞദിവസമാണ് അർപ്പിതയുടെ വീട്ടിൽ കവർച്ച നടന്നത്. അർപ്പിതയുടെ പരാതിയെ തുടർന്ന് ഖർ പോലീസ് അന്വേഷണം നടത്തുകയായിരുന്നു.

അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടിക്കപ്പട്ടതെന്നും ഇവ മേക്കപ്പ് ട്രേയിലായിരുന്നു സൂക്ഷിച്ചിരുന്നതെന്നും അർപ്പിത പറഞ്ഞിരുന്നു. അന്വേഷണത്തിൽ കഴിഞ്ഞദിവസം വൈകിട്ടോടെ തന്നെ പ്രതി പിടിയിലായി. മുംബൈ വിലെ പാർലേ ഈസ്റ്റിലെ അംബേവാഡിയിലെ താമസക്കാരനാണ് പ്രതി.

also read- ‘ലേഡി ഡോക്ടർ തന്നെ ചികിത്സിക്കണം’; മദ്യപിച്ചെത്തി ബഹളം വെച്ചു, അസഭ്യം പറഞ്ഞു; ലക്കിടി സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

സീനിയർ ഇൻസ്പെക്ടർ മോഹൻ മാനേയുടെ നേതൃത്വത്തിൽ വിനോദ് ഗൗങ്കർ, ലക്ഷ്മൺ കാക്ഡേ, ഗൗലി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്ത്യൻ ശിക്ഷാ നിയമം 381 പ്രകാരമാണ് സന്ദീപിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്.

Exit mobile version