ശൈത്യത്തില്‍ വിറങ്ങലടിച്ച് ഉത്തരേന്ത്യ; ബീഹാറില്‍ മൂടല്‍ മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം, പതിനഞ്ച് പേര്‍ക്ക് പരിക്ക്

മുസഫര്‍നഗര്‍ ദേശീയപാത 28ല്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്

മുസഫര്‍പൂര്‍: ശൈത്യത്തില്‍ വിറങ്ങലടിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ബീഹാറില്‍ കനത്ത മൂടല്‍ മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മുസഫര്‍പൂരില്‍ ഉണ്ടായ മഞ്ഞ് വീഴ്ചയെ തുടര്‍ന്നാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു.

മുസഫര്‍നഗര്‍ ദേശീയപാത 28ല്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. കനത്ത മൂടല്‍മഞ്ഞ് കാരണം കാഴ്ച തടസപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂടല്‍ മഞ്ഞ് കാരണം കഴിഞ്ഞ ദിവസം ഡല്‍ഹി കഞ്ചാവാല ഭാവന പാതയില്‍ 25 വാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു.

Exit mobile version