വാഹനപ്രേമികള്‍ക്ക് പുതുവത്സരത്തില്‍ കേന്ദ്രത്തിന്റെ ഇരട്ടപ്രഹരം: 10 ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറിന് ഇനി അധിക നികുതി

പത്തു ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകള്‍ക്ക് ഇനി മുതല്‍ അധിക നികുതി നല്‍കേണ്ടി വന്നേക്കും.

തിരുവനന്തപുരം: വാഹന പ്രേമികള്‍ക്ക് പ്രഹരമായി വാഹനനികുതിയിലെ വര്‍ധനവ്. പത്തു ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകള്‍ക്ക് ഇനി മുതല്‍ അധിക നികുതി നല്‍കേണ്ടി വന്നേക്കും. ആഢംബര കാറിന് തൊട്ടുപിന്നിലായി നില്‍ക്കുന്ന ഈ കാറുകള്‍ക്ക് ഇനി വിലയുടെ ഒരു ശതമാനമെങ്കിലും അധിക നികുതി ചുമത്താനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ജിഎസ്ടിയ്ക്ക് പുറമെ ടിസിഎസ് ആയി (ഉത്പന്നത്തിന്റെ ഉറവിടത്തില്‍ നിന്ന്) ഇത് ഈടാക്കും.

നിലവില്‍ ആകെ വില്‍ക്കപ്പെടുന്ന കാറുകളുടെ നല്ലൊരു ശതമാനവും ഈ വിഭാഗത്തിലുള്ള വാഹനങ്ങളാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ള ഏറ്റവും അധികം മോഡലുകള്‍ കമ്പനികള്‍ ഇറക്കിയിട്ടുള്ളതും ഈ വിഭാഗത്തിലാണ്. വിലയോട് ചേര്‍ത്ത് ഡീലര്‍മാര്‍ വഴിയാകും അധിക നികുതി സമാഹരിക്കുക.

Exit mobile version