നന്ദിനി ഗുപ്ത മിസ് ഇന്ത്യ 2023

ന്യൂഡല്‍ഹി: മിസ് ഇന്ത്യ 2023 ആയി രാജസ്ഥാന്‍ സ്വദേശിനി നന്ദിനി ഗുപ്ത. മത്സരത്തില്‍ ഡല്‍ഹിയില്‍ നിന്നുളള ശ്രേയ പൂഞ്ജ ഫസ്റ്റ് റണ്ണറപ്പും മണിപ്പൂര്‍ സ്വദേശിനി തൗനോജം സ്ട്രേല ലുവാങ് സെക്കന്‍ഡ് റണ്ണറപ്പുമായി.

മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതോടെ നന്ദിനി ഗുപ്ത മിസ് വേള്‍ഡിന്റെ 71-ാം എഡിഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. യുഎഇയിലാണ് മത്സരം നടക്കുക. രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് നന്ദിനി. 19 കാരിയായ നന്ദിനി ബിസിനസ് മാനേജ്മെന്റില്‍ ബിരുദധാരിയാണ്.

രത്തന്‍ ടാറ്റയാണ് തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രചോദനം ചെലുത്തിയ മനുഷ്യന്‍ എന്നാണ് നന്ദിനി പറയുന്നത്. അതേസമയം, ബ്യൂട്ടി ലോകത്തെ പ്രചോദനം പ്രിയങ്ക ചോപ്രയാണെന്നും നന്ദിനി പറഞ്ഞു.

മണിപ്പൂരിലെ ഇംഫാലിലെ ഖുമാന്‍ ലമ്പാക്കിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഫെമിന മിസ് ഇന്ത്യയുടെ 59-ാമത് എഡിഷന്‍ അരങ്ങേറിയത്. മനീഷ് പോള്‍, ഭൂമി പെഡ്നേക്കര്‍ എന്നിവരായിരുന്നു ഷോയുടെ അവതാരകര്‍. ചടങ്ങില്‍ അനന്യ പാണ്ഡെ, കാര്‍ത്തിക് ആര്യന്‍ എന്നിവരുടെ നൃത്ത പ്രകടനങ്ങളും ഉണ്ടായിരുന്നു.

Exit mobile version