ആശുപത്രിയില്‍ എത്തും മുമ്പേ മരണം, സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ മരിച്ച വൃദ്ധയുടെ വിരലടയാളം മുദ്രപേപ്പറില്‍ പതിപ്പിച്ച് ബന്ധുക്കള്‍, വീഡിയോ പുറത്ത്

death| bignewslive

ആഗ്ര: സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ മരിച്ച വൃദ്ധയുടെ വിരലടയാളം മുദ്രപേപ്പറില്‍ പതിപ്പിക്കുന്ന ബന്ധുക്കളുടെ ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ക്രൂരസംഭവം. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍.

also read;ജീവിതകാലം മുഴുവൻ താങ്കളും കുടുംബവും നാട്ടുകാരുടെ ചെലവിൽ കഴിയാമെന്നാണോ കരുതിയത്; രാഹുൽ ഗാന്ധിയോട് രാജീവ് ചന്ദ്രശേഖർ

ദൃശ്യങ്ങളില്‍ കാറിന്റെ പിന്‍സീറ്റില്‍ കിടക്കുന്ന വയോധികയെ കാണാം. ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് സ്വത്ത് തട്ടിയെടുക്കുന്നതിനായി ബന്ധുക്കള്‍ ഏര്‍പ്പാടാക്കിയ അഭിഭാഷകന്‍ മുദ്ര പേപ്പറില്‍ വിരലടയാളം പതിപ്പിക്കുകയാണ്.

ഇതെല്ലാം വീഡിയോയില്‍ വ്യക്തമായി കാണാന്‍ കഴിയും. അതേസമയം, ഇത് പഴയ വീഡിയോയാണെന്നും 2021 ല്‍ ഉള്ളതാണെന്നും യുപി പോലീസ് പറയുന്നു. കമല ദേവിയെന്നാണ് മരിച്ച സ്ത്രീയുടെ പേരെന്നും 2021 മേയ് എട്ടിനാണ് കമല ദേവി മരിച്ചതെന്നും പോലീസ് പറയുന്നു.

also read: ജീവിതകാലം മുഴുവൻ താങ്കളും കുടുംബവും നാട്ടുകാരുടെ ചെലവിൽ കഴിയാമെന്നാണോ കരുതിയത്; രാഹുൽ ഗാന്ധിയോട് രാജീവ് ചന്ദ്രശേഖർ

ഇവരുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചിരുന്നു. ദമ്പതികള്‍ക്ക് മക്കളില്ല. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇവരുടെ ബന്ധു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

Exit mobile version