രണ്ട് ദിവസത്തെ കനത്ത നഷ്ടത്തിന് പിന്നാലെ 93 പോയിന്റ് നേട്ടത്തോടെ ഓഹരി വിപണിയ്ക്ക് തുടക്കം

മുംബൈ: തുടര്‍ച്ചയായ രണ്ടുദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 93 പോയന്റ് ഉയര്‍ന്ന് 35606ലും നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍ 10699ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 285 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 116 ഓഹരികള്‍ നഷ്ടത്തിലുമാണ്.

വാഹനം, ബാങ്ക്, ഇന്‍ഫ്ര തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍. ഐസിഐസിഐ ബാങ്ക്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, റിലയന്‍സ്, സിപ്ല, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.22ആഷയ2ഹൂ6തഡൗമയ#േ

Exit mobile version