ഉത്തരാഖണ്ഡിലെ ജയിൽ തടവുകാർക്കിടയിൽ എച്ച്‌ഐവി പടരുന്നു; വനിതാ തടവുകാരി ഉൾപ്പടെ 44 പേർക്ക് എച്ചിഐവി സ്ഥിരീകരിച്ചു

നൈനിറ്റാൾ: ഉത്തരാഖണ്ഡിലെ ഹൽധ്വാനി ജയിലിൽ തടവുകാർക്കിടയിൽ എച്ച്‌ഐവി ബാധ പടരുന്നു. 44 തടവു പുള്ളികൾ ഹ്യുമൻ ഇമ്മ്യുണോഡെഫിഷ്യൻസി വൈറസ് പോസിറ്റിവായെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്.

എച്ച്‌ഐവി ബാധിച്ചവരിൽ ഒരു വനിതാ തടവുപുള്ളിയും ഉൾപ്പെടും. അതേസമയം, തടവുപുള്ളികളിൽ തുടരെ എച്ച്‌ഐവി കേസുകൾ ഉയരുന്ന സാഹചര്യം ആശങ്ക ഉയർത്തുകയാണ്. നിലവിൽ 1629 പുരുഷൻമാരും 70 സ്ത്രീകളുമാണ് ജയിലിൽ തടവുപുള്ളികളായി ഉള്ളത്.

എച്ച്‌ഐവി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജയിലിലെ എല്ലാ തടവുപുള്ളികൾക്കും പരിശോധന നടത്തും. വൈറസ് ബാധ സ്ഥിരീകരിച്ചവർക്ക് ചികിത്സക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി സുശില തിവാരി ആശുപത്രിയിലെ ഡോക്ടർ പരംജിത് സിങ് പറഞ്ഞു. ജയിലിൽ എആർടി (ആന്റിറിട്രോവൈറൽ തെറാപ്പി)സെന്റർ ആരംഭിച്ചിട്ടുണ്ടെന്നും ഡോക്ടർ പറയുന്നു.

ALSO READ- പ്രസവ വേദന വന്നിട്ടും അവഗണിച്ച് ജീവനക്കാർ; തിരൂരിൽ യുവതി ആശുപത്രിയിലെ മൂത്രപ്പുരയ്ക്ക് സമീപം പ്രസവിച്ചു; തലയോട്ടി പൊട്ടി കുഞ്ഞ് ഗുരുതരാവസ്ഥയിൽ

എച്ച്‌ഐവി സ്ഥിരീകരിച്ചവർക്ക് നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ(എൻഎസിഒ) മാർഗനിർദേശങ്ങൾക്കനുസരിച്ച് സൗജന്യ ചികിത്സയും മരുന്നുകളും നൽകുന്നുണ്ട്.

Exit mobile version