ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ യഥാര്‍ത്ഥ ഭക്തരല്ല, മാവോയിസ്റ്റുകളാണ്; വി മുരളീധരന്‍

ശബരിമലയില്‍ ഇന്നലെ അവര്‍ എത്തിയത് സിപിഎമ്മും പോലീസുകാരും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി പ്രകാരമാണ്

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പോലീസ് സംരക്ഷണയില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ യഥാര്‍ത്ഥ ഭക്തരല്ലെന്നും മറിച്ച് മാവോയിസ്റ്റുകളാണെന്നും ബിജെപി നേതാവ് വി മുരളീധരന്‍.’ഇന്നലെ രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ കയറി. അവര്‍ വിശ്വാസികളല്ല, മറിച്ച് മാവോയിസ്റ്റുകളാണ്’ മുരളീധരന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ശബരിമലയില്‍ ഇന്നലെ അവര്‍ എത്തിയത് സിപിഎമ്മും പോലീസുകാരും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി പ്രകാരമാണ്. കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും ഇതിന് പിന്നില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഹിന്ദു ക്ഷേത്രത്തിനും അയ്യപ്പ വിശ്വാസികള്‍ക്കും എതിരെ നടത്തിയ ഗൂഢാലോചനയാണിതെന്നും കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരായ കയ്യേറ്റമാണിതെന്നും വി മുരളീധരന്‍ പറഞ്ഞു.

Exit mobile version