‘ഭാഗ്യംവരും’: കോഴിഫാമില്‍ കുറുക്കനെ കൂട്ടിലിട്ട് വളര്‍ത്തി, അറസ്റ്റ്

ബംഗളൂരു: ഭാഗ്യംവരുമെന്ന് വിശ്വാസം, കോഴിഫാമില്‍ കുറുക്കനെ കൂട്ടിലിട്ട് വളര്‍ത്തിയ
കോഴിഫാം ഉടമ പിടിയില്‍. കര്‍ണാടകത്തിലെ തുമകൂരു ജില്ലയിലെ ഹെബ്ബൂര്‍ സ്വദേശിയായ ലക്ഷ്മികാന്താണ് (34) വനംവകുപ്പിന്റെ പിടിയിലായത്.

കുറുക്കനെ കാണുന്നത് ഭാഗ്യം കൊണ്ടുവരുമെന്നും കച്ചവടം കൂടുതല്‍ മെച്ചപ്പെടുമെന്നും വിശ്വസിച്ചാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു. ഗ്രാമത്തിലെ കാടുമൂടിയ പ്രദേശത്തുനിന്നാണ് ഏതാനുംമാസംമുമ്പ് കുറുക്കന്റെ കുഞ്ഞിനെ ലക്ഷ്മികാന്തിന് കിട്ടിയത്. തുടര്‍ന്ന് തന്റെ ഫാമിലെത്തിച്ച് രഹസ്യമായി വളര്‍ത്തുകയായിരുന്നു.

ദിവസങ്ങള്‍ക്കുമുമ്പ് കോഴിഫാമില്‍ കച്ചവട ആവശ്യത്തിനെത്തിയവരാണ് കുറുക്കനെ വളര്‍ത്തുന്നവിവരം വനംവകുപ്പിനെ അറിയിച്ചത്. വടക്കന്‍ജില്ലകളിലെ ഗ്രാമീണമേഖലകളില്‍ കച്ചവടസ്ഥാപനങ്ങളില്‍ കുറുക്കന്റെ ചിത്രമോ പ്രതിമയോ സൂക്ഷിക്കുന്നത് പതിവാണ്.

Exit mobile version