ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ പോലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു; 24കാരന്റെ മരണത്തിൽ ഞെട്ടൽ

ഹൈദരാബാദ്: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ പോലീസ് കോൺസ്റ്റബിൾ കുഴഞ്ഞുവീണു മരിച്ചു. ഹൈദരാബാദ് ആസിഫ് നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വിശാൽ (24) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് ഞെട്ടലായിരിക്കുകയാണ്.

വിശാൽ പുഷ്-അപ്പ് ചെയ്യുന്നതാണ് ജിമ്മിലെ വിഡിയോയിൽ തുടക്കത്തിൽ കാണുന്നത്. ഇതു പൂർത്തിയാക്കിയശേഷം ജിമ്മിന്റെ മറ്റൊരു ഭാഗത്തേയ്ക്കു വിശാൽ നീങ്ങുകയാണ്. ഇതിനിടെ വിശാൽ ചുമയ്ക്കുന്നതും വിഡിയോയിൽ കാണാം.

also read- നായകൻ ആകാനെത്തി; യുവാവിനെ അഭിനയിപ്പിച്ചത് അശ്ലീല വെബ്‌സീരീസിൽ; സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ

പിന്നീട് മറ്റൊരു മെഷീനിൽ വിശാൽ വ്യായാമം തുടരുകയായിരുന്നു. എന്നാൽ ചുമ രൂക്ഷമായതോടെ വിശാൽ നിലത്തിരിക്കുകയും അൽപസമയത്തിനുശേഷം കുഴഞ്ഞുവീണു പോവുകയുമായിരുന്നു. ഉടൻ ജിമ്മിലുള്ള മറ്റുള്ളവർ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version