അയ്യപ്പ നാ ഉള്ള വന്താ യെന്നപ്പ..? ഭയം കാട്ടി അടക്കി വെയ്ക്കാന്‍ ഇത് പഴയകാലം അല്ലപ്പാ..! യുവതി പ്രവേശനത്തെ അനുകൂലിച്ച് പാട്ടുമായി പാ രഞ്ജിത്തിന്റെ ബാന്റ്!

സംവിധായകന്‍ പാ രഞ്ജിത്തിന്റെ കാസ്റ്റ്‌ലെസ് കളക്ടീവ് തമിഴ് ബാന്റ് ശബരിമലയിലെ യുവതി പ്രവേശനത്തെ പിന്തുണയ്ക്കുന്ന ഗാനവുമായി രംഗത്ത്. അയാം സോറി അയ്യപ്പാ നാ ഉള്ള വന്താ യെന്നപ്പാ.. ഭയം കാട്ടി അടക്കി വയ്ക്കാന്‍ ഇത് പഴയ കാലം അല്ലപ്പാ, എന്ന് തുടങ്ങുന്ന ഗാനമാണ് പാ രഞ്ജിത്തിന്റെ ബാന്റ് ആലപിച്ചത്.

ഗാനം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നീലംകള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിലായിരുന്നു ഈ ഗാനം ആലപിച്ചത്.

കലയും സംഗീതവും കൊണ്ട് രാഷ്ട്രീയ അവബോധം ഉണ്ടാക്കുക എന്നതാണ് 19 പേരടങ്ങിയ ബാന്റിന്റെ ലക്ഷ്യം.

Exit mobile version