യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവം: എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ; പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി

ന്യൂഡല്‍ഹി: എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കിടയില്‍ യാത്രക്കാരന്‍ സഹയാത്രികളുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴയിട്ടു.

ഡിജിസിഎയാണ് പിഴ ചുമത്തി ഉത്തരവിറക്കിയത്. ഏവിയേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് പിഴ. കടമ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ട പൈലറ്റ് ഇന്‍ കമാന്റിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

also read- ‘മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കും’; ഗാനമേളയ്ക്കിടെ സജില സലിമിന് നേരെ ഭീഷണി; വേദിയിലേക്ക് വിളിച്ച് ശകാരിച്ച് ഗായിക

ഇതുകൂടാതെ, എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ഇന്‍ ഫ്‌ലൈറ്റ് സര്‍വീസസിന് മൂന്ന് ലക്ഷം രൂപയും പിഴയും ചുമത്തിയിട്ടുണ്ട്.

Exit mobile version