മുഖാമുഖമിരുന്ന് കെട്ടിപ്പിടിച്ചും ചുംബിച്ചും സ്‌കൂട്ടർ യാത്ര; സാഹസികതയ്ക്ക് പിന്നാലെ യുവാവ് അറസ്റ്റിൽ, വീഡിയോ

Moving Scooty | Bignewslive

ലക്‌നൗ: മുഖാമുഖം കെട്ടിപ്പിടിച്ച് ഇരുന്ന് പെൺകുട്ടിയെ ചുംബിച്ച് സ്‌കൂട്ടറിൽ അതിസാഹസികത നടത്തിയതിന് പിന്നാലെ യുവാവ് അറസ്റ്റിൽ. സ്‌കൂട്ടർ ഓടിച്ച 23 വയസ്സുകാരനായ വിക്കി ശർമയാണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഉത്തർപ്രദേശിലെ ലഖ്‌നൗ നഗരത്തിലാണു സംഭവം. കഴിഞ്ഞദിവസമാണ് സോഷ്യൽമീഡിയയിൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയ ശേഷമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. മോട്ടർ വാഹനനിയമം ലംഘിച്ചാണ് ഇരുവരും യാത്ര ചെയ്തതെന്നു പൊലീസ് പറഞ്ഞു.

സ്‌കൂട്ടർ ഓടിക്കുന്നയാളെ പെൺകുട്ടി കെട്ടിപ്പിടിച്ച് ചുംബിക്കുന്നതാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്. വിഡിയോയിൽ കാണുന്ന രണ്ടുപേരും യുവതികളാണെന്ന തരത്തിലും പ്രചാരണമുണ്ടായിരുന്നു. യുവാവിന്റെ സ്‌കൂട്ടർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Exit mobile version