രാജ്യത്തെ ഒരു മില്യണിലധികം വീടുകളില്‍ ഇതു വരെ വൈദ്യുതിയെത്തിയിട്ടില്ല; കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പരാജയം

കേന്ദ്ര സര്‍ക്കാരിന്റെ തന്നെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്

ഇന്ത്യയിലെ ഒരു മില്യണ്‍ വീടുകള്‍ ഇപ്പോഴും ഇരുട്ടില്‍ തന്നെയെന്ന് റിപ്പോര്‍ട്ട്. 25 സംസ്ഥാനങ്ങളിലെ 23.9 മില്യണ്‍ വീടുകള്‍ വൈദ്യുതീകരിച്ചെങ്കിലും രാജ്യത്തെ തന്നെ നാല് സംസ്ഥാനങ്ങളിലെ 1.05 മില്യണ്‍ വീടുകളില്‍ ഇത് വരെ വൈദ്യുതി എത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ തന്നെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് വാര്‍ത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ സെപ്തംബറില്‍ അറിയിച്ചിരുന്നത് 40 മില്യണ്‍ വീടുകള്‍ വൈദ്യുതീകരിക്കുമെന്നായിരുന്നു. പദ്ധതിയുടെ വിവിധ ഘട്ടങ്ങളില്‍ മാറി മറിഞ്ഞ ലക്ഷ്യം തിങ്കളാഴ്ച്ചയോടെ ലഭിച്ച അവസാന വിവരമനുസരിച്ച് 25 മില്യണ്‍ വീടുകള്‍ മാത്രമാണ് സര്‍ക്കാരിന് വൈദ്യുതീകരിക്കാന്‍ സാധിച്ചത് എന്നാണ്.

ആസാം, രാജസ്ഥാന്‍, മേഘാലയ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണ് ഇനിയും പൂര്‍ണമായും വൈദ്യുതീകരിക്കാന്‍ ബാക്കിയുള്ള സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശില്‍ പ്രത്യേകം തന്നെ ക്യാംമ്പയിന്‍ നടത്തി വൈദ്യുതീകരിക്കാത്ത വീടുകളില്‍ വൈദ്യുതിയെത്തിച്ചിട്ടുണ്ടെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Exit mobile version