ഹീരാബെൻ മോഡി അന്തരിച്ചു; വിയോഗം 100-ാം വയസിൽ, മഹത്തായ ഒരു നൂറ്റാണ്ടിന്റെ ജീവിതം യാത്രയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

Heeraben Modi | Bignewslive

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മാതാവ് അന്തരിച്ചു. 100-ാം വയസിലാണ് ഹീരാബെൻ മോഡി ലോകത്തോട് വിടചൊല്ലിയത്. അഹമ്മദാബാദിലെ യു.എൻ. മേത്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. പുലർച്ചെ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം.

ആരോഗ്യനില മോശമായതിനെത്തുടർന്ന് ചൊവ്വാഴ്ചയായിരുന്നു ഹീരാബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. പിന്നാലെയാണ് മരണ വാർത്തയും എത്തിയത്. മഹത്തായ ഒരു നൂറ്റാണ്ടിന്റെ ജീവിതം ഈശ്വരപാദങ്ങളിലേക്ക് യാത്രയായെന്നാണ് പ്രധാനമന്ത്രി തന്റെ അമ്മയുടെ വിയോഗത്തെ കുറിച്ച് പറഞ്ഞത്.

ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച അഹമ്മദാബാദിലെത്തി മാതാവിനെ സന്ദർശിച്ചിരുന്നു. മരണവിവരം പുറത്തുവന്നതിന് തൊട്ടു പിന്നാലെ പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു. അതേസമയം, മുൻനിശ്ചയപ്രകാരമുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾക്ക് മാറ്റമില്ലെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version