ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ താല്‍പര്യങ്ങളല്ല, മറിച്ച് ഇറ്റലിയിലെ സ്ത്രീകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കോണ്‍ഗ്രസിന് താല്‍പര്യം; സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി.ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ താല്‍പര്യങ്ങളല്ല മറിച്ച് ഇറ്റലിയിലെ സ്ത്രീകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കോണ്‍ഗ്രസിന് താല്‍പര്യമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി.

വിഷയം സെലക്ട് കമ്മിറ്റിയ്ക്ക് നല്‍കി ബില്‍ പാസാക്കുന്നത് വീണ്ടും വൈകിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മുത്തലാഖിനെ പറ്റി രാജ്യം ആവശ്യത്തിലധികം ചര്‍ച്ച ചെയ്തു കഴിഞ്ഞുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സാധിക്കാത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ സ്വാമി രംഗത്തെത്തിരിക്കുന്നത്.

ലോക്‌സഭ പാസാക്കിയ ബില്ല് , പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം നേരത്തെ തന്നെ സര്‍ക്കാര്‍ തള്ളിയിരുന്നു. ബില്‍ പാസാക്കാതിരിക്കാനാണ് സെലക്റ്റ് കമ്മിറ്റിയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത് എന്നായിരുന്നു സര്‍ക്കാരിന്റെ ആരോപണം. തുടര്‍ന്ന് സഭ 15 മിനിറ്റ് നിര്‍ത്തിവച്ചു. ഇതിന് ശേഷം വീണ്ടും സഭ ആരംഭിച്ചതോടെ സഭ മറ്റന്നാളേക്ക് പിരിയുന്നതായി രാജ്യസഭാ അധ്യക്ഷന്‍ അറിയിച്ചു.

Exit mobile version