വിവാഹദിനത്തിലും ലീവ് ഇല്ല; ചടങ്ങുകള്‍ക്കിടെ ലാപില്‍ ജോലി ചെയ്ത് വരന്‍; വൈറലായി ഈ ചിത്രം!

കൊല്‍ക്കത്ത: ലോക്ക് ഡൗണ്‍ കാലത്ത് ആരംഭിച്ച വര്‍ക്ക് ഫ്രം ഹോം വിവാഹത്തെ പോലും ബാധിച്ചിരിക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. അവധി ദിനങ്ങളൊക്കെ കുറഞ്ഞതോടെ വിവാഹത്തിനും അവധിയെടുക്കാതെ ജോലി എടുക്കുകയാണ് ഒരു നവവരന്‍.

വിവാഹ ചടങ്ങിനിടയിലും ജോലിയില്‍ ചെയ്യുന്ന നവവരന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത്. വിവാഹത്തിന്റെ ഭാഗമായുള്ള പൂജയും മറ്റ് വിവാഹ ചടങ്ങുകളും ഒരു വശത്ത് നടക്കുമ്പോള്‍ ഇതിന് അരികിലിരുന്ന് ലാപ്‌ടോപ്പില്‍ ജോലി ചെയ്യുന്ന വരനെയാണ് ചിത്രത്തില്‍ കാണുന്നത്.

കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരു ഇന്‍സ്റ്റഗ്രാം പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ സൈകത് ദാസ് എന്ന യുവാവാണ് സ്വന്തം വിവാഹദിനത്തിലും ജോലി ചെയ്യുന്നത്. നവംബര്‍ 27നായിരുന്നു വിവാഹം.

ഇതിനിടെയാണ് സൈകതിന് പെട്ടെന്ന് തന്നെ ജോലിയില്‍ പ്രവേശിക്കാന്‍ ഫോണ്‍വന്നത്. അതേസമയം, വിവാഹ ശേഷം 15 ദിവസം അവധിയായതിനാല്‍ ജോലി പൂര്‍ത്തിയാക്കേണ്ട സാഹചര്യം വരികയായിരുന്നു എന്നാണ് സൈകത് പറയുന്നത്.

അതേസമയം, ചിത്രം വൈറലാവുകയും പിന്തുണയ്ക്കുകയും ചെയ്തവര്‍ക്കും സൈകത് നന്ദി അറിയിക്കുന്നുണ്ട്.

also read- പാമ്പിനെ പ്രദര്‍ശിപ്പിച്ചുള്ള വാവ സുരേഷിന്റെ ക്ലാസിന് അനുമതിയില്ല; കേസെടുത്ത് വനം വകുപ്പ്

ഇതിനിടെ ചിത്രത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ടോക്‌സിക്കായ തൊഴില്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കരുത് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ഇക്കാര്യത്തില്‍ എന്താണ് അഭിമാനിക്കാന്‍ ഉള്ളതെന്നാണ് ഇവര്‍ ചോദിക്കുന്നുണ്ട്.

Exit mobile version