പോലീസിനോട് മോശമായി പെരുമാറി; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരന്‍ അറസ്റ്റില്‍; വിമര്‍ശിച്ച് ബിജെപി

ന്യൂഡല്‍ഹി: പോലീസ് ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയ സംഭവത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരന്‍ ആസിഫ് മുഹമ്മദ് ഖാന്‍ അറസ്റ്റില്‍. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കൂടിയാണ് ആസിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹി ജാമിയ നഗറില്‍ നടന്ന സംഭവത്തിലാണ് പോലീസ് അറസ്റ്റ് ആസിഫ് മുഹമ്മദിന് ഒപ്പം മിന്‍ഹാസ്, സാബിര്‍ എന്നിങ്ങനെ മറ്റുരണ്ടുപേരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഡല്‍ഹി കോര്‍പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആസിഫ് മുഹമ്മദ് ഖാന്റെ മകള്‍ ആരിബാ ഖാന്‍ മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആരിബയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തയ്യിബ് മസ്ജിദിന് സമീപത്ത് ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത് ചോദ്യം ചെയത് പോലീസ് ഉദ്യോഗസ്ഥനോടാണ് ആസിഫ് മുഹമ്മദ് ഖാന്‍ തട്ടിക്കയറിയത്.

ആസിഫ് മുഹമ്മദ് ഖാന്‍ മെഗാഫോണ്‍ ഉപയോഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും അനുമതി വാങ്ങാതെ മെഗാഫോണ്‍ ഉപയോഗിച്ചതാണ് പോലീസ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തത്. ഇതോടെ ആസിഫ് മുഹമ്മദ് ഖാന്‍ പോലീസുദ്യോഗസ്ഥനോട് മോശമായി പെരുമാറുകയും തെറിവിളിക്കുകയുമായിരുന്നു എന്നാണ് പരാതി.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിമര്‍ശവുമായി ബി.ജെപി. രംഗത്തെത്തി. കോണ്‍ഗ്രസ് നടപ്പാക്കുന്നത് വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണെന്ന് വീഡിയോയിലെ മുസ്ലിം മേഖല എന്ന പരാമര്‍ശത്തെ ചൂണ്ടിക്കാട്ടി ബി.ജെ.പി. ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല വിമര്‍ശിച്ചു. അതേസമയം, ഷഹീന്‍ബാഗ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Exit mobile version