സ്ത്രീകൾക്ക് നേരെയുള്ള ‘ഐറ്റം’ എന്ന പരാമർശം ലൈംഗികാധിക്ഷേപം തന്നെ; 16കാരിയുടെ പരാതിയിൽ 25കാരന് ഒന്നരവർഷം തടവ് ശിക്ഷ

മുംബൈ: സ്ത്രീകൾക്ക് നേരെയുള്ള ഐറ്റം എന്ന പരാമർശം ലൈംഗികാധിക്ഷേപമാണെന്ന് മുംബൈയിലെ പ്രത്യേക കോടതി. 16കാരിയായ പെൺകുട്ടിയെ ലൈംഗിക അധിക്ഷേപം നടത്തിയതിന് മുംബൈയിൽ നിന്നുള്ള പ്രതിയെ 1.5 വർഷം തടവ് ശിക്ഷ നൽകിയ വിധിക്കിടയിലാണ് കോടതി ഐറ്റം എന്ന പരാമർശം ലൈംഗികാധിക്ഷേപമാണെന്ന് പറഞ്ഞത്. ‘ക്യാ ഐറ്റം കിദാർ ജാ രാഹി ഹോ?’ എന്ന് ചോദിച്ച് പ്രതി പെൺകുട്ടിയുടെ മുടി പിടിച്ച് വലിക്കുകയും ചെയ്തെന്നാണ് കേസ്.

നല്ല ഉറപ്പുണ്ട്, തൈക്കുടം ബ്രിഡ്ജിന്റെ നവരസം കാന്താര ടീം കോപ്പിയടിച്ചതെന്ന് ഹരീഷ് ശിവരാമകൃഷ്ണൻ; സ്വന്തമായി ചെയ്യാതെ അടിച്ചു മാറ്റിയെന്ന് ബിജിപാൽ

ഐപിസി സെക്ഷൻ 354 പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്. മുംബൈ സ്വദേശിയായ 25കാരനാണ് ഒന്നരവർഷത്തേക്ക് തടവിന് ശിക്ഷിച്ചത്. പെൺകുട്ടിക്ക് നേരെയുള്ള ആക്ഷേപ പരാമർശമായാണ് ഈ വാക്കിനെ കാണുന്നതെന്ന് കോടതി പരാമർശിച്ചു.

ലൈംഗിക പീഡന കേസായിട്ടാണ് യുവാവിന്റെ പരാമർശം കോടതി കണക്കാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. സാധാരണയായി പുരുഷന്മാർ സ്ത്രീകളെ ‘ഐറ്റം’ എന്ന് പറയാറുണ്ടെന്നും ഈ പരാമർശം അപകീർത്തികരമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് എസ് ജെ അൻസാരി ചൂണ്ടിക്കാട്ടി.

Exit mobile version