‘ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ’ ട്രാഫികിൽ കുടുങ്ങിയപ്പോൾ സൂചിയും നൂലുമെടുത്തു; സ്മൃതി ഇറാനിയുടെ നേരംകഴിക്കൽ

Smriti Irani | Bignewslive

തിരക്കിട്ടുള്ള യാത്രകളിൽ ട്രാഫിക് ബ്ലോക്ക് പലർക്കും അരോചകമാണ്. സമയ നഷ്ടം ആണ് ഈ തലവേദനയ്ക്ക് അടിസ്ഥാനം. ബ്ലോക്ക് ചിലരെ മടിപ്പിക്കുകയും ചെയ്യും. എന്നാൽ ലഭിക്കുന്ന ആ സമയം പോലും രസകരമായി ചെലവഴിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. തുന്നൽ ജോലി ചെയ്താണ് സ്മൃതി തന്റെ സമയം ചിലവഴിച്ചത്. വീഡിയോ സൈബറിടത്ത് തരംഗമായി കഴിഞ്ഞു.

ചെങ്ങന്നൂരില്‍ വയോധികയെ അതിക്രൂരമായി വെട്ടികൊലപ്പെടുത്തി; ബന്ധുമായ 28കാരന്‍ അറസ്റ്റില്‍

കാൺപൂരിൽ നിന്നും ലഖ്നൗവിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു അപ്രതീക്ഷിതമായി ഗതാഗത കുരുക്കിൽപ്പെട്ടത്. ഇതോടെ മന്ത്രി സൂചിയും നൂലുമെടുക്കുകയായിരുന്നു. സ്മൃതി ഇറാനി തന്നെയാണ് വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കമ്പിളി നൂൽ കൊണ്ട് മനോഹരമായി തുന്നുന്ന മന്ത്രിയെ വീഡിയോയിൽ കാണാം.

‘ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ’ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തണമെന്നും കുറിപ്പിൽ പറയുന്നു. മന്ത്രിയെ പ്രശംസിച്ച് ധാരാളം പേർ കമന്റും ചെയ്തിട്ടുണ്ട്. സ്മൃതി ഇറാനി മികച്ച മന്ത്രി മാത്രമല്ല, ഒരു നല്ല കലാകാരി കൂടിയാണ് എന്ന തരത്തിലാണ് കമന്റുകളാണ് നിറയുന്നത്.

Exit mobile version