പ്രണയിക്കുന്ന ആണ്‍കുട്ടിക്ക് വേണ്ടി കൊമ്പുകോര്‍ത്ത് പെണ്‍കുട്ടികള്‍; സ്‌കൂളില്‍ തമ്മില്‍ തല്ലിയവരെ പ്രോത്സാഹിപ്പിച്ച് സഹപാഠികളും!

സ്‌നേഹിക്കുന്ന ആളെ സ്വന്തമാക്കാനായി ചിലര്‍ ഏതറ്റം വരേയും പോകുമെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം സഹപാഠിയുടെ മുടിക്ക് കുത്തിന് പിടിച്ച് പ്രണയിക്കുന്ന ആണ്‍കുട്ടിയെ സ്വന്തമാക്കാന്‍ ശ്രമിച്ചിരിക്കുകയാണ് രണ്ട് വിദ്യാര്‍ത്ഥിനകള്‍. പ്രണയിക്കുന്ന ആള്‍ക്ക് വേണ്ടി തമ്മില്‍ തല്ലുന്ന പെണ്‍കുട്ടികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

ഒരു ആണ്‍കുട്ടിയുടെ പേരില്‍ രണ്ട് പെണ്‍കുട്ടികള്‍ വഴക്കിടുകയും കൈയ്യേറ്റം ചെയ്യുകയുമാണ് വീഡിയോയില്‍ ഉള്ളത്. ഈ വീഡിയോ ജാര്‍ഖണ്ഡില്‍ നിന്നുള്ളതാണ്. അതേസമയം, തല്ലിയും ചവിട്ടിയും തമ്മില്‍ത്തല്ലുന്ന പെണ്‍കുട്ടികളെ സഹപാഠികളായ പെണ്‍കുട്ടികള്‍ അനുനയിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ കൈയടിച്ചും ആര്‍പ്പുവിളിച്ചും പ്രോത്സാഹിപ്പിക്കുകയാണ് ആണ്‍കുട്ടികള്‍.

ALSO READ- കൊല്ലം കാവനാട്ടെ കുടുംബ വഴക്കിനിടെ ഗൃഹനാഥന്‍ മരിച്ച സംഭവം കൊലപാതകം; മരുമക്കളായ യുവാക്കള്‍ പിടിയില്‍

ഹസരിബാഗിലെ അനന്താകോളജിലെ ക്യാന്റീന് മുന്നിലാണ് പെണ്‍കുട്ടികളുടെ പോരാട്ടം. ഈ സംഭവത്തിന്റെ വീഡിയോ പാട്ടുകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്‌തൊക്കെയാണ് മിക്കവരും പങ്കുവെച്ചിരിക്കുന്നത്.

Exit mobile version