നീറ്റ് പരീക്ഷയിൽ യോഗ്യത ലഭിച്ചില്ല, പൊലിഞ്ഞ് രണ്ട് ജീവൻ; ഒരാൾ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയപ്പോൾ അടുത്തയാൾ സ്വന്തം ഷാളിൽ തൂങ്ങിമരിച്ചു!

ചെന്നൈ: നീറ്റ് പരീക്ഷയിൽ യോഗ്യത നേടാൻ കഴിയാത്തതിൽ മനംനൊന്ത് രാജ്യത്ത് രണ്ട് വിദ്യാർത്ഥിനകൾ ജീവനൊടുക്കി. നോയിഡ സ്വദേശിനിയും ചെന്നൈ സ്വദേശിനിയുമാണ് ജീവിതം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് നീറ്റ് യുജി പരീക്ഷാഫലം എത്തിയത്.

പാർക്കിൽ കളിക്കുന്നതിനിടെ പാഞ്ഞടുത്ത് വളർത്തുനായ; മുഖം കടിച്ചെടുത്ത് പിറ്റ് ബുൾ, 11കാരന്റെ മുഖത്ത് 200ഓളം തുന്നൽ!

യോഗ്യതാ പട്ടികയിൽ തങ്ങളുടെ പേരില്ലെന്ന് അറിഞ്ഞതോടെയാണ് വിദ്യാർത്ഥിനികൾ ആത്മഹത്യയിലേയ്ക്ക് തിരിഞ്ഞത്. നോയിഡ സ്വദേശിനിയായ 22കാരി സമ്പദ സൊസൈറ്റി കെട്ടിടത്തിന്റെ 19-ാം നിലയിൽ നിന്നാണ് ചാടി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

ചെന്നൈയിലെ സർക്കാർ സ്‌കൂൾ ഹെഡ്മിസ്ട്രസ് അമുദയുടെ മകളായ ലക്ഷ്മണ ശ്വേത സ്വന്തം ഷാൾ കഴുത്തിൽ കെട്ടി തൂങ്ങിമരിക്കുകയായിരുന്നു. ഫിലിപ്പീൻസിൽ രണ്ടാംവർഷ മെഡിക്കൽ വിദ്യാർഥിയായിരുന്ന ശ്വേത ഇത്തവണ നീറ്റ് പാസാകുമെന്ന പ്രതീക്ഷയിലായിരുന്നുവെന്നും അയൽവാസികൾ മൊഴി നൽകി.

മെഡിക്കൽ പ്രവേശനത്തിന് 9.93 ലക്ഷം പേരാണ് ഇത്തവണ യോഗ്യത നേടിയത്. രാജസ്ഥാൻ സ്വദേശിനി തനിഷ്‌ക്കയ്ക്കാണ് ഒന്നാം റാങ്ക്. അതേസമയം, ആദ്യ 20 റാങ്കിൽ കേരളത്തിൽ നിന്ന് ആരുമില്ല. യോഗ്യത നേടിയവരിൽ പെൺകുട്ടികളാണ് മുന്നിലുള്ളത്.

Exit mobile version