മകന്റെ അവസ്ഥ ഗുരുതരമാണെന്ന് കാല് പിടിച്ച് പറഞ്ഞിട്ടും ചികിത്സിക്കാതെ ഡോക്ടര്‍മാര്‍; ഒടുവില്‍ അമ്മയുടെ മടിയില്‍ കിടന്ന അഞ്ചു വയസുകാരന് ദാരുണ മരണം

ജബല്‍പുര്‍: വീണ്ടും ചികിത്സ ലഭിക്കാതെ പിഞ്ചുകുഞ്ഞിന് ദാരുണമരണം. അസുഖം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണെന്നു കുടുംബം ചൂണ്ടിക്കാണിച്ചിട്ടും കുഞ്ഞിനെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് പരാതി. ഒടുവില്‍ ചികിത്സ ലഭിക്കാതെ അഞ്ചുവയസുകാരന്‍ അമ്മയുടെ മടിയില്‍ കിടന്ന് മരണപ്പെടുകയായിരുന്നു.

മധ്യപ്രദേശിലെ ജബല്‍പുരിലാണ് രാജ്യത്തെ നടുക്കിയ സംഭവം. അമ്മയുടെ മടിയില്‍ മരിച്ചു കിടക്കുന്ന അഞ്ചു വയസ്സുകാരന്‍ ഋഷിയുടെ ചിത്രം സോഷ്യല്‍മീഡിയയിലൂടെയാണ് പുറംലോകത്തെത്തിയത്. ജബല്‍പുരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ എത്തിച്ചിട്ട് മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടര്‍മാരുടെയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ സേവനം ലഭിച്ചില്ലെന്നാണ് മരിച്ച കുട്ടിയുടെ പിതാവ് സഞ്ജയ് പാന്ദ്രെ പറയുന്നത്.

ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ കുട്ടിയെ മാതാവിന്റെ മടിയില്‍ കിടത്തി മണിക്കൂറുകളോളം കുടുംബം ആരോഗ്യ കേന്ദ്രത്തിനു പുറത്ത് കാത്തിരിക്കുകയായിരുന്നു. മാതാപിതാക്കളുടെ കണ്‍മുന്നിലാണ് കുഞ്ഞ് മരിച്ചുവീണത്. കുട്ടിയുടെ മരണം സ്ഥിരീകരിക്കാന്‍ ഡോക്ടര്‍ എത്തിചേരാത്ത അവസ്ഥ പോലുമുണ്ടായെന്നും ഇവര്‍ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ഭാര്യ വ്രതം അനുഷ്ഠിക്കുന്നതിനാലാണ് കൃത്യസമയത്ത് എത്തിച്ചേരാന്‍ സാധിക്കാത്തിരുന്നതെന്നാണു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോക്ടര്‍ വിശദീകരിച്ചതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

also read- 17 വർഷമായി ശ്രീചിത്രാ ഹോമിലെ മകളായി ജീവിച്ചു; ഒടുവിൽ ചാന്ദിനിക്ക് മിന്നുകെട്ടി സാജൻ!

ജബല്‍പുരിലെ ആരോഗ്യ സംവിധാനങ്ങളെയും ആശുപത്രികളെയും കുറിച്ച് അടുത്തിടെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായിരുന്നില്ല.

Exit mobile version