മോഷ്ടിച്ച ബൈക്ക് സ്റ്റാർട്ട് ആകുന്നില്ല, സഹായം ചോദിച്ചത് ഉടമയോട് തന്നെ; ഒടുവിൽ അകത്തായി

കോയമ്പത്തൂർ: ഒരു കള്ളന് നല്ലരൊരു പണി കിട്ടി എട്ടിന്‌റെ പണി എന്നൊക്കെ പറയില്ലേ അതുപോലെയൊന്ന്. ആ മോഷ്ടാവിനെയോർത്ത് ഒരു നാടുമൊത്തം ചിരിക്കുകയാണ്.ഇനി സംഭവം എന്താണെന്ന് പറയാം ബൈക്ക് മോഷ്ടിച്ച് കൊണ്ട് പോകുന്നതിനിടെ കേടായപ്പോൾ അതിൻറെ ഉടമയോട് തന്നെ സഹായം ചോദിച്ച കള്ളനാണ് കുടുങ്ങിയത്.

ഐസ്‌ക്രീം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ ബലാത്സംഗം ചെയ്തു:ഒരാളെ കൊലപ്പെടുത്തി

കോയമ്പത്തൂരിലാണ് സംഭവം. ഉടമ കോയമ്പത്തൂർ സൂലൂരിൽ റാവുത്തർ നെയ്ക്കാരൻകുട്ട സ്വദേശി മുരുകൻറെ വീടിന് മുന്നിൽ നിന്നാണ് മോഷ്ടാവ് ബൈക്കുമായി കടന്നുകളഞ്ഞത്. കോഴിവളർത്തുകേന്ദ്രത്തിലെ മാനേജരായ മുരുകൻ തൻറെ ബൈക്ക് നഷ്ടപ്പെട്ടുവെന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതിയും കൊടുത്തു.കരുമത്തംപട്ടി സ്റ്റേഷനിൽ പരാതി നൽകി മടങ്ങവേ കുറുമ്പപാളയം എത്തിയപ്പോൾ ബൈക്ക് വർക്ക് ഷോപ്പിന് മുന്നിൽ ഒരാൾ ബെക്ക് കേടായെന്നും വർക്ക് ഷോപ്പ് എപ്പോൾ തുറക്കുമെന്നും ചോദിച്ചു.

ബൈക്ക് കണ്ട മുരുകന് ഇത് തന്‌റെ മോഷണം പോയ വണ്ടിയാണെന്നു മനസിലായി ഇതോടെ അവിടെ തർക്കവും കയ്യാങ്കളിയുമായി. രണ്ട് പേർ പരസ്പരം വഴക്കിടുന്നത് കണ്ടതോടെ നാട്ടുകാരും ഇടപെട്ടു. കാര്യങ്ങൾ മനസിലായതോടെ മോഷ്ടാവിനെ നാട്ടുകാർ എല്ലാവരും ചേർന്ന് പിടിച്ച് കെട്ടുകയായിരുന്നു. ഇതിന് ശേഷം പൊലീസിനും കൈമാറി. തൊട്ടിപാളയം സ്വദേശി ബാലസുബ്രഹ്‌മണ്യനാണ് ബൈക്ക് മോഷ്ടിച്ചതിന് അറസ്റ്റിലായത്.

Exit mobile version