ആകാശ എയർ യാഥാർഥ്യമാക്കിയതിന് പിന്നാലെ ഉടമയും ശത കോടീശ്വരനുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു

മുംബൈ: ആകാശ എയർ വിമാനക്കമ്പനി യാഥാർഥ്യമാക്കിയ ഉടമ രാകേഷ് ജുൻജുൻവാല (62) അന്തരിച്ചു. രാജ്യത്തെ പ്രമുഖ വ്യവസായിയും ട്രേഡറും ഇൻവെസ്റ്ററുമാണ് രാകേഷ് ജുൻജുൻവാല. മുംബൈയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കടംവാങ്ങിയ 5000 രൂപയുമായി ഓഹരി കമ്പോളത്തിലിറങ്ങി ഷെയർ മാർക്കറ്റ് രാജാവായി മാറിയ ആളാണ് രാകേഷ് ജുൻജുൻവാല.

ഫോർബ്‌സ് മാസികയുടെ പട്ടികയിൽ ഇന്ത്യയിലെ 36-ാമത്തെ സമ്പന്നനാണ് ജുൻജുൻവാല. ഇദ്ദേഹം ഇന്ത്യയുടെ വാരൻ ബഫറ്റ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. കൈവശമുള്ള ഓഹരിയുടെ മതിപ്പ് വില ഏകദേശം 26,000 കോടി വരും. ആസ്തി 42,000 കോടിക്ക് മേലെയും. ഈ മാസമാണ് ആകാശ എയർ വിമാനസർവീസ് ആരംഭിച്ചത്.

also read- തീയേറ്ററിന് മുന്നിലെ കൂറ്റൻമരം കടപുഴകി വീണു; മാതാപിതാക്കൾക്ക് ഒപ്പം സഞ്ചരിച്ച നാലുവയസുകാരന് ദാരുണ മരണം

മുംബൈയിലെ മാർവാഡി കുടുംബത്തിലാണു രാകേഷിന്റെ ജനനം. പിതാവ് ബോംബെയിലെ ഇൻകം ടാക്സ് ഓഫീസിൽ കമ്മീഷണറായിരുന്നു.

Exit mobile version