തീയേറ്ററിന് മുന്നിലെ കൂറ്റൻമരം കടപുഴകി വീണു; മാതാപിതാക്കൾക്ക് ഒപ്പം സഞ്ചരിച്ച നാലുവയസുകാരന് ദാരുണ മരണം

പറവൂർ: ബൈക്കിലേക്ക് കടപുഴകി വീണ മരണം പിഞ്ചുകുഞ്ഞിന്റെ ജീവൻ കവർന്ന ഞെട്ടലിലാണ് നാട്ടുകാർ. നാലുവയസുകാരൻ അനുപം കൃഷ്ണയാണ് മരണപ്പെട്ടത്. എറണാകുളം പറവൂരിലാണ് സംഭവം. സഞ്ചരിക്കുകയായിരുന്ന ബൈക്കിലേക്ക് പൊടുന്നനെ മരം കടപുഴകി വീഴുകയായിരുന്നു.

എറണാകുളം പറവൂരിലൂടെ മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പം യാത്ര ചെയ്യുമ്പോഴാണ് മരം വീണ് അപകടമുണ്ടായത്.

ALSO READ- കാമുകനിൽ നിന്നും ഗർഭം ധരിച്ചു; മറച്ചുവെയ്ക്കാൻ പാകമല്ലാത്ത വസ്ത്രങ്ങൾ, പറഞ്ഞത് തടിവെയ്ക്കാനുള്ള മരുന്ന് കഴിക്കുന്നെന്ന്; 4 പേരെ ചുട്ടുകൊന്നതിന്റെ ഞെട്ടൽ മാറും മുൻപെ ഉടുമ്പന്നൂരിനെ നടുക്കി സുജിതയുടെ ക്രൂരത

വാഹനം ഓടിക്കുകയായിരുന്ന കോട്ടുവള്ളി സ്വദേശി പ്രദീപ്, ഭാര്യ രേഖ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ചിത്രാഞ്ജലി തിയറ്ററിന് മുന്നിൽ നിന്നിരുന്ന കൂറ്റൻ മരമാണ് കടപുഴകിവീണത്.

Exit mobile version